ഇതിഹാസ ടീമുകൾ കൊമ്പുകോർത്ത കോപ്പ അമേരിക്ക ഫുട്‌ബോൾ ടൂർണമെന്‍റ് ഫൈനൽലിൽ മെസിയും കൂട്ടരും ജേതാക്കളായ ആവേശനിമിഷങ്ങളാണ് കഴിഞ്ഞ മണിക്കൂറുകളിൽ കടന്നുപോയത്. നിലവിലെ ജേതാക്കളായ ബ്രസീലിനെ 1-0ത്തിന് കീഴ്‌പ്പെടുത്തി നീലപ്പട കിരീടധാരികളായി.
മരക്കാന സ്റ്റേഡിയത്തിലെ ആവേശക്കളിക്ക് ഒടുവിൽ ചാമ്പ്യൻമാരായ അർജന്‍റീനക്ക് മലയാള സിനിമാമേഖലയും ആശംസകളുമായി എത്തി.
'നീലവാനച്ചോലയിൽ...' എന്ന് കുറിച്ചുകൊണ്ട് മഞ്ജു വാര്യർ അർജന്‍റീനയുടെ വിജയത്തിനൊപ്പം പങ്കുചേർന്നു.
ജയസൂര്യ, നിവിൻ പോളി, ദുൽഖർ സൽമാൻ, ശ്രീകാന്ത് മുരളി, ആന്‍റണി വർഗീസ്, ധർമജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ, സംവിധായകൻ അരുൺ ഗോപി, ഒമർ ലുലു എന്നിവരും അർജന്‍റീനയുടെ വിജയ നിമിഷങ്ങളും മെസ്സി കപ്പിൽ മുത്തമിടുന്ന ചിത്രങ്ങളും ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്‌തുകൊണ്ട് നീലപ്പടക്ക് വിജയാശംസകൾ അറിയിച്ചു.
More Read: കോപ്പയിലെ നീല വസന്തം- ചിത്രങ്ങളിലൂടെ
'എത്രയോ കാലമായുള്ള സ്വപ്നം, മെസ്സി..,നിങ്ങളുടെയും, ഞങ്ങളുടെയും. വിസ്മയം ഈ വിജയം' എന്ന് മനോജ് കെ. ജയൻ ഫേസ്ബുക്കിൽ എഴുതി.
'ദതാണ്..!! മാറക്കാന ഡൺ..!! ഇനി ഖത്തർ,' എന്ന് സംവിധായകൻ മിഥുൻ മാനുവൽ തോമസ് സന്തോഷം പങ്കുവച്ചു.