കവിതകളിലൂടെയും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളിലൂടെയും ശക്തമായ സാമൂഹ്യ ഇടപെടലുകളിലൂടെയും സജീവ സാന്നിധ്യമായിരുന്ന കവയിത്രി സുഗതകുമാരിയുടെ നിര്യാണത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയാണ് മലയാള സിനിമാ ലോകം. കൊവിഡ് ബാധിതയായി ചികിത്സയില്‍ കഴിയുമ്പോഴായിരുന്നു സുഗതകുമാരിയുടെ മരണം.
മമ്മൂട്ടി, നവ്യാ നായര്‍, വിനീത്, സുരേഷ് ഗോപി, ഗിന്നസ് പക്രു, ആഷിക് അബു, റിമി ടോമി, സലിംകുമാര്‍ എന്നിവരെല്ലാം സുഗത കുമാരിയെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ചിട്ടുണ്ട്. 'ടീച്ചറെ... ഇനി ഈ സ്നേഹം ഇല്ല എന്ന് വിശ്വസിക്കാൻ ആവുന്നില്ല... താങ്ങാൻ ആവുന്നില്ല സങ്കടം.. വാക്കുകൾ എത്രമേൽ ചെറുതാകുന്നു.. എന്നെ ഇത്ര മനസിലാക്കിയ എന്‍റെ 'അമ്മ'. നഷ്ടം എന്നെന്നേക്കും...' എന്നാണ് നടി നവ്യാ നായര്‍ സുഗതകുമാരിക്കൊപ്പമുള്ള ഫോട്ടോകള്‍ക്കൊപ്പം കുറിച്ചത്. 'മലയാളത്തിന്‍റെ പ്രിയ കവയിത്രി സുഗതകുമാരി ടീച്ചർക്ക് ആദരാഞ്ജലികൾ' എന്നായിരുന്നു നടന്‍ സുരേഷ് ഗോപി കുറിച്ചത്.
-
Posted by Vineeth on Wednesday, December 23, 2020
'പ്രകൃതിയെ സ്നേഹിച്ച... കവിതയെ സ്നേഹിച്ച... കുട്ടികളെ സ്നേഹിച്ച... ആ അമ്മയ്ക്ക് പ്രണാമം' എന്നാണ് ഗിന്നസ് പക്രു കുറിച്ചത്. സലിംകുമാര്‍ ഒരു കവിതയ്‌ക്കൊപ്പം സുഗതകുമാരിയുടെ ചിത്രം കൂടി പങ്കുവെച്ചുകൊണ്ടാണ് കവയിത്രിയെ അനുസ്മരിച്ചത്.
-
മലയാളത്തിന്‍റെ പ്രിയ കവയിത്രി സുഗതകുമാരി ടീച്ചർക്ക് ആദരാഞ്ജലികൾ! 🙏
Posted by Suresh Gopi on Tuesday, December 22, 2020