ആറ് സംവിധായകർ ഒരുക്കുന്ന ആറ് കഥകൾ... മാല പാർവതി, ആദിൽ ഇബ്രാഹിം, മറീന മൈക്കിൽ, ബാബു അന്നൂർ, ദേവകി രാജേന്ദ്രൻ, ശിവാജി ഗുരുവായൂർ, മനോഹരി ജോയ്, മാത്യു മാമ്പാറ, മരിയ പ്രിൻസ്, അശ്വിൻ ജോസ് എന്നിവർ മുഖ്യവേഷങ്ങളിലെത്തുന്ന ആന്തോളജി ചിത്രം ചെരാതുകളിലെ ട്രെയിലർ പുറത്തുവിട്ടു. മമ്മൂട്ടി, സുരേഷ് ഗോപി, ആസിഫ് അലി എന്നിവരുടെ ഫേസ്ബുക്ക് പേജുകളിലൂടെയാണ് ട്രെയിലർ റിലീസ് ചെയ്‌തത്.
ഷാനൂബ് കരിവത്ത്, ശ്രീജിത്ത് ചന്ദ്രൻ, ഫവാസ് മുഹമ്മദ്, അനു കുരിശിങ്കൽ, ജയേഷ് മോഹൻ, ഷാജൻ എസ് കല്ലായ് എന്നീ പുതുമുഖ സംവിധായകരാണ് ആന്തോളജി ഒരുക്കിയിരിക്കുന്നത്.