തങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരിക്ക് പിറന്നാൾ ആശംസകൾ നേർന്ന് മലയാളത്തിന്‍റെ ഇഷ്‌ടനടിമാർ. ഭാവനയുടെ അടുത്ത സുഹൃത്തുക്കളും താരങ്ങളുമായ മഞ്ജു വാര്യർ, ഗീതു മോഹൻദാസ്, ശിൽപ ബാല, രമ്യ നമ്പീശൻ, സംയുക്ത വർമ എന്നിവരാണ് ഭാവനയ്‌ക്ക് ഒപ്പമുള്ള ചിത്രങ്ങൾക്കൊപ്പം ജന്മദിനാശംസ കുറിച്ചത്.
'എന്‍റെ ഏറ്റവും പ്രിയപ്പെട്ടവൾക്ക് ജന്മദിനാശംസകൾ' എന്ന് മഞ്ജു വാര്യർ ഫേസ്ബുക്കിൽ കുറിച്ചു. ഭാവനയോടൊപ്പമുള്ള ചിത്രവും സൂപ്പർതാരം പങ്കുവച്ചിട്ടുണ്ട്. 'ധൈര്യശാലിയായ, പുലിക്കുട്ടിയായ കൂട്ടുകാരിക്ക് ജന്മദിനാശംസകൾ' എന്ന് നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
'രാജകുമാരി ജനിക്കുകയല്ല, രാജകുമാരിയായി മാറുകയായിരുന്നു'വെന്ന് സംയുക്ത മേനോൻ പിറന്നാൾ ആശംസ കുറിപ്പിൽ പറഞ്ഞു. ഭാവനയ്ക്കും മഞ്ജു വാര്യര്‍ക്കുമൊപ്പമുള്ള ചിത്രവും സംയുക്ത ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌തിട്ടുണ്ട്.