കേരളം

kerala

ETV Bharat / sitara

ക്യാമറയോട് പണ്ടേ പ്രിയം, കുട്ടിക്കാല വീഡിയോ പങ്കുവെച്ച് സുരഭി ലക്ഷ്മി - സുരഭി ലക്ഷ്മി പദ്മ സിനിമ

കുട്ടിക്കാലത്ത് പങ്കെടുത്ത ഒരു വിവാഹ ചടങ്ങിലെ വീഡിയോയാണ് ഇപ്പോള്‍ ക്യാമറയോടുള്ള പ്രണയം പറയാന്‍ സുരഭി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്

ക്യാമറയോട് പണ്ടേ പ്രിയം, കുട്ടിക്കാല വീഡിയോ പങ്കുവെച്ച് സുരഭി ലക്ഷ്മി  malayalam actress surabhi lakshmi new instagram post about her old video  surabhi lakshmi new instagram post  surabhi lakshmi news  surabhi lakshmi padma movie  കുട്ടിക്കാല വീഡിയോ പങ്കുവെച്ച് സുരഭി ലക്ഷ്മി  വീഡിയോ പങ്കുവെച്ച് സുരഭി ലക്ഷ്മി  സുരഭി ലക്ഷ്മി വാര്‍ത്തകള്‍  സുരഭി ലക്ഷ്മി പദ്മ സിനിമ  പദ്മ സിനിമ
ക്യാമറയോട് പണ്ടേ പ്രിയം, കുട്ടിക്കാല വീഡിയോ പങ്കുവെച്ച് സുരഭി ലക്ഷ്മി

By

Published : Jun 3, 2021, 12:54 PM IST

അഭിനയത്തിലെ പ്രാവീണ്യം സിനിമകളിലും സീരിയലുകളിലും പലതവണ തെളിയിച്ച നടി സുരഭി ലക്ഷ്മിക്ക് ക്യാമറയോടുള്ള അടുപ്പം ചെറുപ്പം തൊട്ടേയുണ്ട്. നടി കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ നിന്നും അത് വ്യക്തമാണ്. കുട്ടിക്കാലത്ത് ഒരു കല്യാണ ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ഒരു ക്യാമറ തൊടാന്‍ അവസരം ലഭിച്ചപ്പോഴുള്ള സുരഭിയുടെ സന്തോഷവും ആശ്ചര്യവുമെല്ലാം ആ വീഡിയോയില്‍ തെളിഞ്ഞ് കാണുന്നുണ്ട്. കുട്ടിക്കാല ഓര്‍മകള്‍ നിറഞ്ഞ വീഡിയോയ്‌ക്ക് 'ക്യാമറ പണ്ടേ വീക്ക്‌നസാണ്' എന്നാണ് തലക്കെട്ടായി സുരഭി കുറിച്ചത്. 'ക്യാമറ പണ്ടേ വീക്‌നസായിരുന്നു.... മങ്ങാട് ബാബുവേട്ടന്‍ ക്യാമറ ആദ്യമായി കയ്യില്‍ തന്നപ്പോള്‍ ഉള്ള സന്തോഷവും ചിരിയും അത്ഭുതവുമൊക്കെ കാണാം എന്‍റെ മുഖത്ത്. തെറ്റത്ത് വിജയന്‍ കുട്ടിയേട്ടന്‍റെ കല്യാണത്തിന് എടുത്തതാണ് ഈ വീഡിയോ....' സുരഭി വീഡിയോ പങ്കുവെച്ചുകൊണ്ട് കുറിച്ചു.

അടുത്തിടെ സുരഭി ലക്ഷ്മിയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ സിനിമ പദ്‌മയുടെ ടീസര്‍ പുറത്തിറങ്ങിയിരുന്നു. അനൂപ് മേനോനാണ് ചിത്രത്തില്‍ നായകന്‍. അനൂപ് തന്നെയാണ് സിനിമ എഴുതി സംവിധാനം ചെയ്‌തിരിക്കുന്നത്. ഇരുവരും ഭാര്യ ഭര്‍ത്താക്കന്മാരായാണ് ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. സുരഭിയുടെ കോഴിക്കോടന്‍ ശൈലിയില്‍ അനൂപ് മേനോനുമായി നടത്തുന്ന രസകരമായ സംഭാഷണങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ചിത്രത്തിന്‍റെ ആദ്യ ടീസര്‍ പുറത്തിറക്കിയിരിക്കുന്നത്. മികച്ച പ്രതികരണമായിരുന്നു ടീസറിന് ലഭിച്ചത്.

Also read: അനൂപ് മേനോന്‍-സുരഭി ലക്ഷ്മി കോമ്പോ, പദ്‌മ ടീസര്‍ എത്തി

ABOUT THE AUTHOR

...view details