കേരളം

kerala

ETV Bharat / sitara

ദുര്‍ഗാഷ്ടമി ദിനത്തില്‍ സെല്‍ഫിയുമായി നകുലനും ഗംഗയും - actor suresh gopi

സുരേഷ് ഗോപി ചിത്രം പോസ്റ്റ് ചെയ്തത് ഒക്ടോബര്‍ ആറ്, ദുര്‍ഗാഷ്ടമി ദിനത്തിലാണെന്നതാണ് ആരാധകര്‍ ഇപ്പോള്‍ ആഘോഷമാക്കുന്നത്. മലയാളികള്‍ക്ക് മറക്കാനാകാത്ത ദൃഷ്യാനുഭവം പകര്‍ന്ന മണിച്ചിത്രത്താഴിലെ ദുര്‍ഗാഷ്ടമി ദിനത്തോട് ചേര്‍ത്ത് വച്ചാണ് ചിത്രം പ്രചരിപ്പിക്കുന്നത്.

ദുര്‍ഗാഷ്ടമി ദിനത്തില്‍ സെല്‍ഫി പകര്‍ത്തി നകുലനും ഗംഗയും

By

Published : Oct 7, 2019, 7:19 AM IST

മലയാളികളുടെ പ്രിയ താരങ്ങളായ സുരേഷ് ഗോപിയും ശോഭനയും ചേര്‍ന്നെടുത്ത സെല്‍ഫിയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമാ സെറ്റില്‍ കണ്ട് മുട്ടിയപ്പോള്‍ പകര്‍ത്തിയ സെല്‍ഫി സുരേഷ് ഗോപിയാണ് ആരാധകര്‍ക്കായി പങ്ക് വച്ചത്. ഒരു സെല്‍ഫിക്കെന്താ ഇത്ര പ്രത്യേകത എന്ന് ചോദിച്ചേക്കാം. താരങ്ങളുമായി ബന്ധപ്പെട്ട ഓരോ ചെറിയ കാര്യങ്ങളും ആഘോഷമാക്കുന്ന ആരാധകര്‍ക്ക് സെല്‍ഫികളും ആഘോഷിക്കാനുള്ളത് തന്നെ.

സുരേഷ് ഗോപി ചിത്രം പോസ്റ്റ് ചെയ്തത് ഒക്ടോബര്‍ ആറ്, ദുര്‍ഗാഷ്ടമി ദിനത്തിലാണെന്നതാണ് ആരാധകര്‍ ഇപ്പോള്‍ ആഘോഷമാക്കുന്നത്. മലയാളികള്‍ക്ക് മറക്കാനാകാത്ത ദൃഷ്യാനുഭവം പകര്‍ന്ന മണിച്ചിത്രത്താഴിലെ ദുര്‍ഗാഷ്ടമി ദിനത്തോട് ചേര്‍ത്ത് വച്ചാണ് ചിത്രം പ്രചരിപ്പിക്കുന്നത്. മണിച്ചിത്രത്താഴിലെ നകുലനും ഗംഗയും വീണ്ടുമൊരു ഫ്രെയിമില്‍ ഒന്നിച്ചു വന്നതാണ് ആരാധകരെ സന്തോഷിപ്പിച്ചത്.

നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവരവിനൊരുങ്ങുന്ന സുരേഷ് ഗോപി സത്യന്‍ അന്തിക്കാടിന്‍റെ മകന്‍ അനൂപ് സത്യന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. ആ ലൊക്കേഷനില്‍ നിന്നുള്ള സെല്‍ഫിയാണ് വൈറലായത്. ചിത്രം നിര്‍മിക്കുന്നത് യുവതാരം ദുല്‍ഖര്‍ സല്‍മാനാണ്. ദുല്‍ഖറിന്‍റെ ഉടമസ്ഥതയിലുള്ള വേഫെയറര്‍ ഫിലിംസ് നിര്‍മിക്കുന്ന മൂന്നാമത്തെ സിനിമയാണ് പേരിടാത്ത ഈ പുതിയ ചിത്രം. സുരേഷ് ഗോപിക്കും ശോഭനയ്ക്കുമൊപ്പം പ്രിയദര്‍ശന്‍റെ മകള്‍ കല്യാണിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 2015ല്‍ പുറത്തിറങ്ങിയ മൈ ഗോഡാണ് സുരേഷ് ഗോപിയുടെതായി പുറത്തിറങ്ങിയ അവസാന മലയാള ചിത്രം. വിനീത് ശ്രീനിവാസന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ തിരയാണ് ശോഭനയുടെ അവസാനത്തെ മലയാള ചലച്ചിത്രം.

ABOUT THE AUTHOR

...view details