സാനിയ ഇയ്യപ്പന്‍ @ 18 - നടി സാനിയ ഇയ്യപ്പന്‍
സാനിയ ഇയ്യപ്പന്‍ തന്നെയാണ് പിറന്നാള്‍ ആഘോഷത്തിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്
ലോക്ക് ഡൗണില്‍ പതിനെട്ടാം പിറന്നാള്‍ ആഘോഷിച്ച് യുവ നടിയും നര്‍ത്തകിയും മോഡലുമായ സാനിയ ഇയ്യപ്പന്‍. കഴിഞ്ഞ ദിവസമാണ് പിറന്നാള്‍ ആഘോഷങ്ങള്‍ നടന്നത്. റിയാലിറ്റി ഷോകളിലൂടെ ടെലിവിഷന്‍ രംഗത്ത് ശ്രദ്ധേയയായ സാനിയ ക്വീന്‍ എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിച്ചത്. പൃഥ്വിരാജിന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ബ്രഹ്മാണ്ഡ മോഹന്‍ലാല്‍ ചിത്രം ലൂസിഫറാണ് തീയേറ്ററുകളിലെത്തിയ സാനിയയുടെ അവസാന ചിത്രം. താരം തന്നെയാണ് പിറന്നാള്‍ ആഘോഷത്തിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയ വഴി പങ്കുവെച്ചത്. പതിനെട്ട് വയസോ...? വിശ്വസിക്കാനാകുന്നില്ലയെന്നാണ് പിറന്നാള്‍ കേക്കില്‍ എഴുതിയിരുന്നത്. ഇതിനോടകം നിരവധിപേര്‍ താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കഴിഞ്ഞു.