കേരളം

kerala

ETV Bharat / sitara

ഹാന്‍ഡ് മെയ്‌ഡ് ആഭരണങ്ങളില്‍ സുന്ദരിയായി നടി രജിഷ വിജയന്‍ - നടി രജിഷ വിജയന്‍ വാര്‍ത്തകള്‍

ന്യൂ ഇയറിനോട് അടുപ്പിച്ച്‌ ഹിമാചല്‍ പ്രദേശിലേക്ക് നടത്തിയ യാത്രയുടെ ചിത്രങ്ങളും അടുത്തിടെ രജിഷ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ജൂണ്‍, ഫൈനല്‍സ്, സ്റ്റാന്‍ഡ് അപ്പ് എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ അഭിനയം കാഴ്ച വെച്ചിരുന്നു

malayalam actress rajisha vijayan latest photoshoot with handmade jewellery  malayalam actress rajisha vijayan latest photoshoot  malayalam actress rajisha vijayan  നടി രജിഷ വിജയന്‍  നടി രജിഷ വിജയന്‍ വാര്‍ത്തകള്‍  നടി രജിഷ വിജയന്‍ സിനിമകള്‍
ഹാന്‍ഡ് മെയ്‌ഡ് ആഭരണങ്ങളില്‍ സുന്ദരിയായി നടി രജിഷ വിജയന്‍

By

Published : Jan 3, 2021, 2:12 PM IST

അവതാരികയായി ടെലിവിഷനിലൂടെ ശ്രദ്ധിക്കപ്പെടുകയും പിന്നീട് അനുരാഗ കരക്കിന്‍ വെള്ളമെന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ നായികയായി രംഗപ്രവേശം ചെയ്യുകയും ചെയ്‌ത നടിയാണ് രജിഷ വിജയന്‍. ആദ്യ സിനിമയിലെ പ്രകടനത്തിലൂടെ മികച്ച നടിക്കുന്ന സംസ്ഥാന പുരസ്‌കാരം അടക്കം സ്വന്തമാക്കിയ നടി പങ്കുവെച്ച പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. പാരമ്പര്യത്തനിമയുള്ള ആഭരണങ്ങള്‍ അണിഞ്ഞ് നില്‍ക്കുന്ന ഏതാനും ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം പങ്കുവെച്ചത്. താന്‍ എപ്പോഴും അണിയാന്‍ ആഗ്രഹിച്ച തരത്തിലുള്ള വിന്‍റേജ് ഹാന്‍ഡ് മെയ്‌ഡ് ജ്വല്ലറികളാണ് ഇവയെന്നാണ് ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് രജിഷ കുറിച്ചത്. ഗ്രേപ്പ് വൈന്‍ സാരിയും ഡീപ്പ് നെക്ക് ബ്ലൗസുമായിരുന്നു വേഷം. ലൈറ്റ് മേക്കപ്പില്‍ സുന്ദരിയായ താരത്തിന്‍റെ ഫോട്ടോകള്‍ ആരാധകരും ഏറ്റെടുത്തു.

ന്യൂ ഇയറിനോട് അടുപ്പിച്ച്‌ ഹിമാചല്‍ പ്രദേശിലേക്ക് നടത്തിയ യാത്രയുടെ ചിത്രങ്ങളും അടുത്തിടെ രജിഷ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ജൂണ്‍, ഫൈനല്‍സ്, സ്റ്റാന്‍ഡ് അപ്പ് എന്നീ ചിത്രങ്ങളില്‍ രജിഷ ശ്രദ്ധേയമായ അഭിനയം കാഴ്ച വച്ചിരുന്നു. ജോര്‍ജേട്ടന്‍സ് പൂരം, ജൂണ്‍, ഫൈനല്‍സ്, സ്റ്റാന്‍ഡ് അപ്പ് എന്നിവയാണ് താരത്തിന്‍റെ ശ്രദ്ധനേടിയ മറ്റ് സിനിമകള്‍. ലവ്, ഖോഖോ എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള സിനിമകള്‍. ഇതില്‍ ലവ് എന്ന ചിത്രം ഐഎഫ്എഫ്കെ രജത ജൂബിലി പതിപ്പില്‍ പ്രദര്‍ശിപ്പിക്കും. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്‌ത സിനിമ ലോക്ക് ഡൗണ്‍ കാലത്താണ് ചിത്രീകരിച്ചത്.

ABOUT THE AUTHOR

...view details