മോഡേണ്‍ ലുക്കിലും ബാലാമണി പൊളിയാണ് - നവ്യാ നായര്‍ പുതിയ ഫോട്ടോകള്‍
സോഷ്യല്‍ മീഡിയകളിലും സജീവമായ നവ്യ ചുവന്ന നിറത്തിലുള്ള ഗൗണ്‍ ധരിച്ചിരിക്കുന്ന ചിത്രം തന്‍റെ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണിപ്പോള്‍
പ്രേക്ഷകരുടെ ഇഷ്ടനായികമാരില്‍ ഒരാളാണ് നന്ദനമെന്ന ചിത്രത്തിലൂടെ മലയാളിക്ക് ലഭിച്ച നടി നവ്യാ നായര്‍. നന്ദനത്തിലെ നായിക കഥാപാത്രം വിജയമായതോടെ നവ്യ മലയാളത്തിലെ മുന്‍നിര നായികമാരുടെ പട്ടികയിലേക്ക് ഉയര്‍ന്നു. പിന്നീട് അങ്ങോട്ട് വര്‍ഷംതോറും നിരവധി മനോഹര ചിത്രങ്ങള്‍. ചുരുങ്ങിയ കാലയളവുകൊണ്ട് സൂപ്പര്‍താരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം നായികയാവുകയും ചെയ്തു. വിവാഹശേഷം അഭിനയം ജീവിതം ഉപേക്ഷിച്ചിരുന്നുവെങ്കിലും പിന്നീട് മകന്‍ പിറന്നശേഷം വീണ്ടും നവ്യ അഭിനയരംഗത്ത് സജീവമായി. ഇതിനിടയില്‍ നിരവധി ടെലിവിഷന്‍ പരിപാടികളില്‍ അവതാരികയായും നവ്യ തിളങ്ങി. സോഷ്യല്‍ മീഡിയകളിലും സജീവമായ നവ്യ ചുവന്ന നിറത്തിലുള്ള ഗൗണ്‍ ധരിച്ചിരിക്കുന്ന ചിത്രം തന്‍റെ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണിപ്പോള്‍. ബോളിവുഡ് നടിമാരെ വെല്ലുന്ന മേക്കപ്പും നവ്യ ചെയ്തിട്ടുണ്ട്. ചുവപ്പില്‍ നവ്യ അതീവ സുന്ദരിയായിരിക്കുന്നുവെന്നാണ് ഫോട്ടോക്ക് ആരാധകര്‍ നല്‍കുന്ന കമന്‍റുകള്‍. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തിയാണ് ഇനി നവ്യയുടെതായി പുറത്തിറങ്ങാനുള്ള ചിത്രം. ചിത്രീകരണം പുരോഗമിക്കുന്നതിനിടെ കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരിക്കുകയാണ്.