കേരളം

kerala

ETV Bharat / sitara

ചുവപ്പില്‍ ഗ്ലാമറസായി ഗപ്പി സുന്ദരി നന്ദന വര്‍മ - nandhana varma latest photoshoot

നന്ദന തന്നെയാണ് തന്‍റെ പുതിയ ഫോട്ടോഷൂട്ടിന്‍റെ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ചത്. ചുവന്ന നിറത്തിലുള്ള ജംസ്യൂട്ടില്‍ അതീവ സുന്ദരിയാണ് നന്ദന

malayalam actress nandhana varma latest photoshoot  മലയാള നടി നന്ദന വര്‍മ  നന്ദന വര്‍മ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍  ഗപ്പി നടി നന്ദന വര്‍മ  ടൊവിനോ തോമസ് ചിത്രം ഗപ്പി ലേറ്റസ്റ്റ് ന്യൂസ്  നന്ദന വര്‍മ ലേറ്റസ്റ്റ് ന്യൂസ്  actress nandhana varma latest photoshoot  nandhana varma latest photoshoot  nandhana varma
ചുവപ്പില്‍ ഗ്ലാമറസായി ഗപ്പി സുന്ദരി നന്ദന വര്‍മ

By

Published : Jan 8, 2020, 10:05 PM IST

ഗപ്പിയെന്ന ടൊവിനോ ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയം കവര്‍ന്ന നന്ദന വര്‍മയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍. ബാലതാരമായി നന്ദന ചെറുപ്പം മുതല്‍ മലയാള സിനിമയില്‍ സജീവമായിരുന്നെങ്കിലും ഗപ്പിയിലെ ആമിന എന്ന കഥാപാത്രമാണ് നന്ദനയെ സിനിമാ പ്രേമികള്‍ക്കിടയില്‍ ശ്രദ്ധേയയാക്കിയത്. നന്ദന തന്നെയാണ് തന്‍റെ പുതിയ ഫോട്ടോഷൂട്ടിന്‍റെ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ചത്. ചുവന്ന നിറത്തിലുള്ള ജംസ്യൂട്ടില്‍ അതീവ സുന്ദരിയാണ് നന്ദന. ആഷിക് റഹീമാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ആഷിക്കും ഇന്‍സ്റ്റഗ്രാമിലൂടെ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.

തീയേറ്ററില്‍ ശ്രദ്ധ നേടിയില്ലെങ്കിലും പിന്നീട് ഡിവിഡി ഇറങ്ങിയപ്പോള്‍ ആരാധകര്‍ ഏറ്റെടുത്ത ചിത്രമായിരുന്നു ഗപ്പി. ടൊവിനോ തോമസും ചേതനുമായിരുന്നു പ്രധാന വേഷങ്ങളിലെത്തിയത്. ഗപ്പി, ആകാശമിഠായി, സണ്‍ഡെ ഹോളിഡെ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച നന്ദനയുടെ അവസാന ചിത്രം സുവീരന്‍റെ മഴയത്ത് ആയിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് നന്ദന. തന്‍റെ ചിത്രങ്ങള്‍ താരം ഇടക്കിടക്ക് ആരാധകര്‍ക്കായി പങ്കുവെക്കാറുമുണ്ട്.

ABOUT THE AUTHOR

...view details