ഗുരുവായൂർ ക്ഷേത്രത്തിൽ നൃത്ത വിസ്‌മയമൊരുക്കി സിനിമാതാരം ദിവ്യ ഉണ്ണി
ഈ മാസം എട്ടിന് ആരംഭിക്കുന്ന ഏകാദശി വിളക്കുകൾ പ്രമാണിച്ചുള്ള നൃത്ത സംഗമമഹോത്സവത്തിലാണ് സിനിമാ നടി ദിവ്യ ഉണ്ണി ഭരതനാട്യം അവതരിപ്പിച്ചത്
തൃശൂർ: ഏകാദശി പ്രമാണിച്ച് ഗുരുവായൂർ ദേവസ്വം പ്രഗല്ഭരായ നർത്തകരെ പങ്കെടുപ്പിച്ച് നടത്തി വരുന്ന നൃത്തസംഗമോത്സവത്തിൽ നടി ദിവ്യ ഉണ്ണിയുടെ ഭരതനാട്യവും അരങ്ങേറി. ചൊവ്വാഴ്ച വൈകിട്ടാണ് തിങ്ങിനിറഞ്ഞ കാണികൾക്ക് മുമ്പായിരുന്നു താരത്തിന്‍റെ നൃത്തം.
ക്ഷേത്രത്തിലെ മേൽപത്തൂർ ഓഡിറ്റോറിയത്തിൽ നടന്ന നൃത്താവതരണത്തിൽ ഗുരുവായൂർ ഭാഗ്യലക്ഷ്‌മിയും സംഘവും പക്കമേളത്തിന് നേതൃത്വം നൽകി. ദേവസ്വം അഡ്‌മിനിസ്ട്രേറ്റർ ദിവ്യ ഉണ്ണിക്ക് ഗുരുവായൂരപ്പന്‍റെ പ്രസാദം നൽകിയ ശേഷമാണ് നൃത്തം ആരംഭിച്ചത്. നാല് ഇനങ്ങളിലായി പ്രത്യേകം ചിട്ടപ്പെടുത്തിയ നൃത്തത്തിൽ ആദ്യം പുഷ്പാജ്ഞലി അലാരിപ്പും പിന്നീട് നവരസമോഹനവും മൂന്നാം വട്ടം കീർത്തനവും നാലാം ഘട്ടത്തിൽ ഭജൻസും ദിവ്യ ഉണ്ണി അവതരിപ്പിച്ചു.