കേരളം

kerala

ETV Bharat / sitara

മമ്മൂട്ടിക്കും മോഹൻലാലിനും യുഎഇയുടെ ഗോള്‍ഡന്‍ വിസ - മമ്മൂട്ടി ഗോള്‍ഡന്‍ വിസ വാർത്ത

10 വർഷം കാലാവധിയുള്ള ഗോൾഡൻ വിസയാണ് മലയാളത്തിലെ സൂപ്പര്‍താരങ്ങൾക്ക് യുഎഇ നൽകിയത്.

malayalam actors mammootty mohanlal news  uae golden visa mammootty mohanlal news  uae golden visa mammooty latest news  mohanlal uae golden visa news latest  മമ്മൂട്ടി മോഹൻലാൽ ഗോള്‍ഡന്‍ വിസ വാർത്ത  യുഎഇ ഗോള്‍ഡന്‍ വിസ പുതിയ വാർത്ത  മമ്മൂട്ടി ഗോള്‍ഡന്‍ വിസ വാർത്ത  മോഹൻലാൽ ഗോള്‍ഡന്‍ വിസ വാർത്ത
യുഎഇയുടെ ഗോള്‍ഡന്‍ വിസ

By

Published : Aug 19, 2021, 10:30 AM IST

മലയാളത്തിലെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിക്കും മോഹൻലാലിനും ഗോള്‍ഡന്‍ വിസ നല്‍കി യുഎഇ. കലാമേഖലയിലെ സമഗ്രസംഭാവനകൾ പരിഗണിച്ചാണ് ദീർഘകാല താമസവിസയായ ഗോൾഡൻ വിസ നൽകിയിരിക്കുന്നത്.

ഇതാദ്യമായാണ് മലയാള സിനിമാ താരങ്ങള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിക്കുന്നത്. പത്ത് വര്‍ഷം കാലവധിയുള്ള യുഎഇ ഗോള്‍ഡന്‍ വിസ അടുത്ത ദിവസങ്ങളിൽ തന്നെ ഇരുവരും സ്വീകരിക്കുമെന്നാണ് വിവരം. നേരത്തെ ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും സഞ്ജയ് ദത്തിനും ഗോൾഡൻ വിസ നൽകിയിരുന്നു.

സൂപ്പര്‍താരങ്ങളുടെ അണിയറയിലെ ചിത്രങ്ങൾ

മമ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങുന്നത് പുഴു, അമൽ നീരദിന്‍റെ ബിലാൽ, ഭീഷ്‌മപർവം എന്നിവയാണ്. എന്നാൽ, മോഹന്‍ലാൽ നായകനായ മരക്കാർ അറബിക്കടലിന്‍റെ സിംഹം എന്ന ബ്രഹ്മാണ്ഡ ചിത്രം ഓണത്തിന് റിലീസിനെത്തില്ല. സംസ്ഥാനത്തെ തിയേറ്ററുകൾ തുറക്കുന്നതിന് ഇതുവരെ അനുമതി ലഭിക്കാത്ത പശ്ചാത്തലത്തിലാണ് റിലീസ് നീട്ടിയത്.

More Read: ബിഗ് 'എമ്മു'കൾ പ്രഖ്യാപിച്ച 'കാപ്പ'; അരങ്ങിൽ പൃഥ്വിയും മഞ്ജു വാര്യരും ആസിഫ് അലിയും അന്ന ബെന്നും

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 2, റാം, 12ത് മാൻ എന്നിവയും ബ്രോ ഡാഡി, നെയ്യാറ്റിൻകര ഗോപന്‍റെ ആറാട്ട്, എമ്പുരാൻ തുടങ്ങിയവയുമാണ് മോഹൻലാലിന്‍റെ മറ്റ് പുത്തൻ ചിത്രങ്ങൾ. നടന്‍ സംവിധാനം ചെയ്യുന്ന ബറോസിനായും പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്നു.

ABOUT THE AUTHOR

...view details