കേരളം

kerala

ETV Bharat / sitara

നടന്‍ ഋഷികേശ് അന്തരിച്ചു, സുഹൃത്തിനെ അനുസ്മരിച്ച് മനോജ്.കെ.ജയന്‍ - Actor Rishikesh passes away

നടന്‍ ഋഷികേശിമന്‍റെ മരണ വാര്‍ത്ത മനോജ്.കെ.ജയന്‍ അദ്ദേഹത്തിന്‍റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് പങ്കുവെച്ചത്

malayalam Actor Rishikesh passes away  നടന്‍ ഋഷികേശ് അന്തരിച്ചു  നടന്‍ ഋഷികേശ്  നടന്‍ ഋഷികേശ് മനോജ്.കെ.ജയന്‍  Actor Rishikesh passes away  malayalam Actor Rishikesh
നടന്‍ ഋഷികേശ് അന്തരിച്ചു, സുഹൃത്തിനെ അനുസ്മരിച്ച് മനോജ്.കെ.ജയന്‍

By

Published : Nov 25, 2020, 1:42 PM IST

മമ്മൂട്ടി ചിത്രം അഥര്‍വം, മോഹന്‍ലാല്‍ ചിത്രം ഭൂമിയിലെ രാജാക്കന്മാര്‍ എന്നിവയില്‍ അഭിനയിച്ച നടന്‍ ഋഷികേശ് അന്തരിച്ചു. നടന്‍റെ മരണ വാര്‍ത്ത മനോജ്.കെ.ജയന്‍ അദ്ദേഹത്തിന്‍റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് പങ്കുവെച്ചത്. 'നല്ലൊരു താര നിരയില്‍ എത്തേണ്ടിയിരുന്ന അഭിനേതാവായിരുന്നു ഋഷിയെന്നും അഥര്‍വത്തിലെ 'പുഴയോരത്ത് പൂതോണി എത്തീല്ലാ' എന്ന പാട്ട് കാണുമ്പോഴും കേള്‍ക്കുമ്പോഴും ഋഷിയെ പരിചയമുള്ളവര്‍ക്ക് ഈ വാവക്കാടുകാരനെ ഓര്‍ക്കാതിരിക്കാനാകില്ലെന്നും മനോജ്.കെ.ജയന്‍ കുറിച്ചു.

'പ്രിയ സുഹൃത്ത്‌ ഋഷികേശിന് പ്രണാമം... വടക്കന്‍ പറവൂര്‍, വടക്കേക്കര വാവക്കാട്, എടക്കാട്ട് ഭാസി മകന്‍ ഋഷികേശ് അന്തരിച്ചു. അഥര്‍വ്വം എന്ന മമ്മൂട്ടി ചിത്രത്തില്‍ അഭിനയിച്ച ഭൂമിയിലെ രാജക്കന്മാര്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിച്ച പറവൂര്‍ ഭരതന് ശേഷം വാവക്കാട് എന്ന ഗ്രാമപ്രദേശത്ത് നിന്ന് സിനിമയില്‍ എത്തിയ..... നടന്‍. അപരന്‍ എന്ന ചിത്രത്തില്‍ ജയറാം അഭിനയിച്ച നായകവേഷത്തില്‍ ഋഷിയെയായിരുന്നു ആദ്യം കാസ്റ്റ് ചെയ്‌തത് എന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫുമായി നല്ല അടപ്പും പുലര്‍ത്തിയിരുന്നു. അന്തക്കാലത്ത് മമ്മൂട്ടിയോടും മോഹന്‍ലാലിനോടൊപ്പവും അഭിനയിച്ച ഋഷിയെ വലിയ ആരാധനയോടെയാണ് വടക്കേക്കര പ്രദേശത്തെയും പറവൂര്‍ പട്ടണത്തിലേയും ആളുകള്‍ കണ്ടിരുന്നത്. ഋഷി അവിവാഹിതനായിരുന്നു.' മനോജ്.കെ.ജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ABOUT THE AUTHOR

...view details