മഞ്ജു വാര്യരും മമ്മൂട്ടിയും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമ പ്രീസ്റ്റിലെ ബാലതാരത്തിന് ഡബ്ബ് ചെയ്യാന്‍ എട്ടിനും പന്ത്രണ്ടിനും ഇടയില്‍ പ്രായമുള്ള കുട്ടികളെ തേടി പ്രീസ്റ്റ് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിലെ പ്രധാനകഥാപാത്രമായ ബേബി മോണിക്കയ്‌ക്ക് വേണ്ടിയാണ് ഡബ്ബിങ് ആര്‍ട്ടിസ്റ്റിനെ തേടുന്നത്. ഇതിനായി പ്രത്യേക വീഡിയോയും അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയിട്ടുണ്ട്.
'പ്രീസ്റ്റി'ലെ കുട്ടിത്താരത്തിന് ശബ്ദം നല്‍കാന്‍ മിടുക്കി കുട്ടികളെ തേടുന്നു - actor mammootty movie priest
ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളില്‍ ഒന്നിനെ അവതരിപ്പിക്കുന്ന ബേബി മോണിക്കയ്‌ക്ക് വേണ്ടിയാണ് ഡബ്ബിങ് ആര്‍ട്ടിസ്റ്റിനെ തേടുന്നത്. ഇതിനായി പ്രത്യേക വീഡിയോയും അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയിട്ടുണ്ട്.
എട്ട് വയസിനും പതിമൂന്ന് വയസിനും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെയാണ് തേടുന്നത്. അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 12ആണ്. മഞ്ജുവാര്യര്‍, മമ്മൂട്ടി എന്നിവരുടെ സോഷ്യല്‍മീഡിയ പേജുകള്‍ വഴിയാണ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. കാര്‍ത്തി സിനിമ കൈതിയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ബേബി മോണിക്കയായിരുന്നു. നവാഗതനായ ജോഫിൻ.ടി.ചാക്കോയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
മമ്മൂട്ടിയെയും മഞ്ജു വാര്യരെയും കൂടാതെ നിഖില വിമൽ, ശ്രീനാഥ് ഭാസി, മധുപാൽ, ജഗദീഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. രാഹുൽ രാജാണ് സംഗീതം. ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെയും ആർ.ഡി ഇല്ലുമിനേഷൻസിന്‍റെയും ബാനറിൽ ആന്‍റോ ജോസഫും സംവിധായകൻ ബി.ഉണ്ണികൃഷ്ണനും ചേർന്നാണ് ദി പ്രീസ്റ്റ് നിർമിക്കുന്നത്.