കൃഷ്ണ കുമാറിന്‍റെ താര കുടുംബം മലയാളിക്ക് ഏറെ സുപരിചിതമാണ്. കുടുംബത്തിലെ എല്ലാ അംഗങ്ങളും യുട്യൂബ് ചാനലുകളിലൂടെ എന്നും സജീവമായതിനാല്‍ ഇവരുടെ ആഘോഷങ്ങളും വിശേഷങ്ങളും അറിയാന്‍ മലയാളി എന്നും കാത്തിരിക്കും.
ഇപ്പോള്‍ 52 ആം പിറന്നാള്‍ കുടുംബത്തോടൊപ്പം ആഘോഷമാക്കിയതിന്‍റെ വിശേഷങ്ങള്‍ കൃഷ്ണ കുമാര്‍ സോഷ്യല്‍മീഡിയ വഴി പങ്കുവെച്ചിരിക്കുകയാണ്. നിരവധി പേരാണ് താരത്തിന് ആശംസയുമായി എത്തിയത്.
കൃഷ്ണ കുമാറിന്‍റെ ഫേസ്‌ബുക്ക് പോസ്റ്റ്
'അനുഗ്രഹീതമായ 52 വർഷങ്ങൾ ഇഷ്ടമുള്ളവരുടെ കൂടെ ജീവിക്കാൻ കഴിഞ്ഞു... ദൈവത്തിന് നന്ദി. 53ലേക്ക് ഇന്ന് കടക്കുന്നു... ഏവർക്കും നന്മകൾ ഉണ്ടാവട്ടെ...' ഫോട്ടോകള്‍ക്കൊപ്പം കൃഷ്ണ കുമാര്‍ കുറിച്ചു.
Also read:വേടനെതിരായ ലൈഗിംക ആരോപണം, 'ഫ്രം എ നേറ്റീവ് ഡോട്ടര്‍' നിര്‍ത്തിവെച്ചു
അച്ഛന്‍റെ പിറന്നാള്‍ ദിനത്തില്‍ മക്കളായ കൃഷ്ണ സിസ്റ്റേഴ്‌സ് മനോഹരമായ ആശംസകളാണ് കുറിച്ചത്. 'പിറന്നാള്‍ ആശംസകള്‍ അച്ഛാ, എല്ലാ സാഹചര്യങ്ങളിലും പോസിറ്റീവായി എന്തെങ്കിലും കണ്ടെത്തുന്നത് എങ്ങനെയെന്ന് പഠിപ്പിച്ചതിന് നന്ദി. അച്ഛന് സന്തോഷവും ആയുര്‍ ആരോഗ്യവും നേരുന്നു. ചെയ്യുന്ന എല്ലാ കാര്യങ്ങളിലും വിജയിക്കുക, അതിനായി പരിശ്രമിക്കുക...' ആശംസകള്‍ നേര്‍ന്നുകൊണ്ട് അഹാന കുറിച്ചു. ഒപ്പം കൃഷ്ണകുമാറിനൊപ്പമുള്ള ചിത്രങ്ങളും അഹാന പങ്കുവച്ചു.
സിനിമാ ജീവിതം
വാര്‍ത്താ അവതാരകന്‍ ആയിട്ടാണ് കൃഷ്ണകുമാര്‍ തന്‍റെ കരിയര്‍ ആരംഭിച്ചത്. പിന്നീട് സീരിയലിലൂടെഅഭിനയരംഗത്തേക്ക് അദ്ദേഹം എത്തി. തുടര്‍ന്ന് നിരവധി സിനിമകളിലും കൃഷ്ണകുമാര്‍ തന്റേതായ സ്ഥാനം നേടിയെടുത്തു. അച്ഛന്‍റെ പാത പിന്‍തുടര്‍ന്ന് താരത്തിന്‍റെ മക്കളായ അഹാനയും ഇഷാനിയും സിനിമയില്‍ അരങ്ങേറി കഴിഞ്ഞു. കൈ നിറയെ ചിത്രങ്ങളുള്ള നായികയാണ് അഹാന ഇപ്പോള്‍. വണ്‍ എന്ന മമ്മൂട്ടി ചിത്രത്തില്‍ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് ഇഷാനിയായിരുന്നു. ഇഷാനിയുടെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു വണ്‍.