ജയറാമിനെയും പാര്‍വതിയെയും പോലെ തന്നെ അവരുടെ മക്കളെയും മലയാളികള്‍ക്ക് ഇഷ്ടമാണ്. അതുകൊണ്ട് തന്നെ താരദമ്പതികളുടെ മക്കളുടെ വിശേഷങ്ങള്‍ അറിയാന്‍ മലയാളികള്‍ക്ക് എന്നും ഇഷ്ടമാണ്. കാളിദാസ് സിനിമയില്‍ സജീവമാണെങ്കിലും ചക്കിയെന്ന് ജയറാം വിളിക്കുന്ന മകള്‍ മാളവിക അഭിനയത്തിലേക്ക് ഇതുവരെ ഇറങ്ങിയിട്ടില്ല. ഇപ്പോള്‍ മാളവിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രമാണ് സോഷ്യല്‍മീഡിയകളില്‍ നിറയുന്നത്. നവവധുവിനെപ്പോലെ ഹല്‍ദി ചടങ്ങ് ആഘോഷിക്കുന്ന ചിത്രങ്ങളാണ് മാളവിക പങ്കുവെച്ചിട്ടുള്ളത്.
ചക്കിക്ക് മാംഗല്യമോ...? വൈറലായി മാളവിക ജയറാമിന്‍റെ 'ഹല്‍ദി' ചിത്രങ്ങള്‍ - bridal haldi photo shoot pics viral instagram
നവവധുവിനെപ്പോലെ ഹല്‍ദി ചടങ്ങ് ആഘോഷിക്കുന്ന ചിത്രങ്ങളാണ് മാളവിക പങ്കുവെച്ചിട്ടുള്ളത്. പോസ്റ്റിന് പിന്നാലെ നിരവധിപേരാണ് വിവാഹം ഉടനുണ്ടാകുമോയെന്ന ചോദ്യവുമായി എത്തിയത്
ചക്കിക്ക് മാംഗല്യമോ...? വൈറലായി മാളവിക ജയറാമിന്‍റെ 'ഹല്‍ദി' ചിത്രങ്ങള്‍
പോസ്റ്റിന് പിന്നാലെ നിരവധിപേരാണ് വിവാഹം ഉടനുണ്ടാകുമോയെന്ന ചോദ്യവുമായി എത്തിയത്. എന്നാല്‍ മാളവിക വിവാഹത്തിന് ഒരുങ്ങുകയല്ല.... ഒരു ടെക്സ്റ്റൈല്‍ ബ്രാന്‍ഡിന്‍റെ ബ്രൈഡല്‍ ഫോട്ടോഷൂട്ടില്‍ പങ്കെടുത്തതാണ് മാളവിക. മാളവിക അത് പോസ്റ്റിനൊപ്പം കുറിച്ചിട്ടുമുണ്ട്. സുന്ദരിയായിരിക്കുന്നുവെന്നും സിന്‍ഡ്രല്ലയെപ്പോലെയുണ്ടെന്നുമെല്ലാമാണ് താരപുത്രിക്ക് ആരാധകര്‍ നല്‍കിയ കമന്‍റ്. വിദേശത്ത് പഠിക്കുകയായിരുന്ന മാളവിക ബിരുദം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് മോഡലിങിലേക്ക് കടന്നത്.