പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമൊട്ടുക്കും നടക്കുന്ന വിദ്യാര്‍ഥി പ്രതിഷേധങ്ങളെ അനൂകുലിച്ച് പോസ്റ്റിട്ട നടന്‍ പൃഥ്വിരാജ് സുകുമാരനെ വിമര്‍ശിച്ച ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി മാലാ പാര്‍വതി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നവമാധ്യമങ്ങളില്‍ അഭിപ്രായം പങ്കുവെച്ച സിനിമാ താരങ്ങളെ ചോദ്യം ചെയ്തുകൊണ്ടാണ് കഴിഞ്ഞ ദിവസം ശോഭ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. നിങ്ങള്‍ രാജ്യത്തിനൊപ്പമാണോ അതോ രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കൊപ്പമാണോ എന്നാണ് കുറിപ്പിലൂടെ ശോഭാ സുരേന്ദ്രന്‍ ചോദിച്ചത്. ഈ കുറിപ്പില്‍ പ്രതിഷേധിച്ച് കൊണ്ടാണ് ഇപ്പോള്‍ നടി മാലാ പാര്‍വ്വതി രംഗത്തെത്തിയിരിക്കുന്നത്.
ശോഭാ സുരേന്ദ്രന് പഞ്ച് ഡയലോഗില്‍ മറുപടി നല്‍കി മാലാ പാര്‍വതി - Mala Parvathi
പൗരത്വ ഭേദഗതി നിയമത്തിനെതിരെ നവമാധ്യമങ്ങളില്‍ അഭിപ്രായം പങ്കുവെച്ച സിനിമാ താരങ്ങളെ ചോദ്യം ചെയ്തുകൊണ്ടാണ് കഴിഞ്ഞ ദിവസം ശോഭ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിപ്പിട്ടത്

ശോഭാ സുരേന്ദ്രന് പഞ്ച് ഡയലോഗില്‍ മറുപടി നല്‍കി മാലാ പാര്‍വതി
മതത്തിന്‍റെ പേരില്‍ ഭിന്നിപ്പിക്കുന്നത് ഭരണഘടനക്ക് വിരുദ്ധമാണെന്നും ഇവിടെ താമസിക്കുന്ന ഇന്ത്യന്‍ മുസ്ലീമുകള്‍ ഭയക്കേണ്ട എന്ന ഔദാര്യം മനുഷ്യത്വത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ദഹിക്കുന്നില്ലെന്നും മാലാ പാര്‍വതി ഫേസ്ബുക്കില്‍ കുറിച്ചു. പൃഥ്വിരാജ് ഈ മണ്ടന്‍ ചോദ്യങ്ങളോട് പ്രതികരിക്കരുതെന്നും മാലാ പാര്‍വതി കുറിപ്പിലൂടെ അഭ്യര്‍ഥിച്ചിട്ടുണ്ട്. ശോഭ സുരേന്ദ്രന്‍റെ ലക്ഷ്യം ദുല്‍ഖര്‍ ആണെന്നും പൃഥ്വിയില്‍ നിന്ന് തുടങ്ങുന്നുവെന്നേയുള്ളൂവെന്നും മാലാ പാര്‍വതി പറയുന്നു.