കൊവിഡ് രണ്ടാം തരംഗത്തിൽ പ്രതിരോധപ്രവർത്തനങ്ങൾക്ക് ധനസഹായവുമായി തമിഴകത്തെ നിരവധി താരങ്ങൾ സ്റ്റാലിൻ സർക്കാരിനൊപ്പം പങ്കുചേരുകയാണ്. ഇപ്പോഴിതാ, സംസ്ഥാനത്തെ കൊവിഡ് പ്രവർത്തനങ്ങൾക്കായി കൈത്താങ്ങാകുകയാണ് മക്കൾ സെൽവൻ വിജയ് സേതുപതിയും. 25 ലക്ഷം രൂപ വിജയ് സേതുപതി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍റെ ഓഫിസിൽ നേരിട്ടെത്തി കൈമാറി. സെക്രട്ടേറിയറ്റിൽ വച്ചാണ് താരം തുക അടങ്ങുന്ന ചെക്ക് മുഖ്യമന്ത്രിക്ക് നൽകിയത്.
നേരത്തെ സംവിധായകൻ വെട്രിമാരനും മുരുകദോസും സൂര്യ, കാർത്തി, വിക്രം, ജയംരവി, ശിവകാര്‍ത്തികേയന്‍, രജനികാന്ത്, അജിത്ത് എന്നീ താരങ്ങളും തമിഴ്നാട് മുഖ്യമന്ത്രിയുടെ കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് പണം സംഭാവന ചെയ്‌തിരുന്നു.