തമിഴ്‌നാട് തെരഞ്ഞെടുപ്പ്; കോയമ്പത്തൂര്‍ സൗത്തില്‍ കമല്‍ഹാസന്‍ മത്സരിക്കും - Makkal Neethi Maiam Kamal Haasan
കോയമ്പത്തൂർ സൗത്ത് നിയമസഭാ മണ്ഡലത്തിലാണ് കമല്‍ഹാസന്‍ മത്സരിക്കാനിറങ്ങുന്നത്
തമിഴ്‌നാട് തെരഞ്ഞെടുപ്പ്, കോയമ്പത്തൂര്‍ സൗത്തില്‍ കമല്‍ഹാസന്‍ മത്സരിക്കും
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍ മത്സരിക്കുന്നു. കോയമ്പത്തൂർ സൗത്ത് നിയമസഭാ മണ്ഡലത്തിലാണ് കമല്‍ഹാസന്‍ മത്സരിക്കാനിറങ്ങുന്നത്. അദ്ദേഹത്തിന്റെ പാർട്ടി ഉപനേതാവ് മഹേന്ദ്രൻ, സിംഗനല്ലൂർ നിയോജകമണ്ഡലത്തിൽ മത്സരിക്കും. ചെന്നൈ ജില്ലയിലെ മൈലാപൂർ നിയോജകമണ്ഡലത്തിൽ നടി ശ്രീപ്രിയ മക്കള്‍ നീതി മയ്യം സ്ഥാനാര്‍ഥിയായും മത്സരിക്കും.