കുടുംബ പ്രേക്ഷകരെ ആസ്വദിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്‌ത ചിത്രമായിരുന്നു 'ഹോം'. ഫിലിപ്‌സ് ആൻഡ് മങ്കിപെൻ എന്ന ചിത്രത്തിലൂടെ സംവിധായകനായി തുടക്കം കുറിച്ച റോജിന്‍ തോമസ് തിരക്കഥ എഴുതി സംവിധാനം ചെയ്‌ത ഹോം എന്ന ചിത്രത്തിന്‍റെ മേക്കിങ് വീഡിയോ പുറത്തിറങ്ങി.
മഞ്ജു വാര്യർ, ശ്രീകാന്ത് മുരളി എന്നിവർ സിനിമയുടെ ഷൂട്ട് അനുഭവം പങ്കുവക്കുന്നതും സിനിമാചിത്രീകരണവും ഉൾപ്പെടുത്തിയുള്ള പിന്നാമ്പുറക്കാഴ്‌ചകളാണ് വീഡിയോയിൽ കാണിച്ചിരിക്കുന്നത്. കൊവിഡിനിടയിൽ നിയന്ത്രണങ്ങളോടെയാണ് ഹോം എന്ന ചിത്രം ഒരുക്കിയത്.