കോഴിക്കോട് :കൊടുവള്ളി വെണ്ണക്കോടിലെ മമ്മിക്കയിപ്പോൾ നാട്ടിലും സമൂഹ മാധ്യമങ്ങളിലും 'ഹീറോ'യാണ്. നാട്ടിലെ ന്യൂജറേഷന്‍ പിള്ളേരിപ്പോള്‍ മമ്മിക്കയെ 'പൊളി മമ്മിക്ക' എന്നാണ് വിളിക്കുന്നത്. ഒരു മേക്ക് ഓവര്‍ ഫോട്ടോഷൂട്ടാണ് മമ്മിക്കയുടെ ജീവിതം മാറ്റി മറിച്ചത്. ഇതോടെ സാമൂഹ്യ മാധ്യമങ്ങളില്‍ അടക്കം ലക്ഷക്കണക്കിന് ആരാധകരുള്ള താരമായി മാറി ഇദ്ദേഹം.
'പൊളി മമ്മിക്ക' ; കൂലിപ്പണിക്കാരന്‍റെ ജീവിതം മാറ്റിയ മേക്ക് ഓവര്‍ ഫോട്ടോഷൂട്ട് - Mammikka Koduvally
കൂലിപ്പണിക്കാരനായിരുന്നു മമ്മിക്ക. ഒരു സ്ഥാപനത്തിന്‍റെ പരസ്യത്തിനായി അണിയറ പ്രവർത്തകർ മമ്മിക്കയെ തെരഞ്ഞെടുക്കുകയായിരുന്നു

'പൊളി മമ്മിക്ക'; കൂലിപ്പണിക്കാരന്‍റെ ജീവിതം മാറ്റിയ മേക്ക് ഓവര്‍ ഫോട്ടോഷൂട്ട്
'പൊളി മമ്മിക്ക'; കൂലിപ്പണിക്കാരന്‍റെ ജീവിതം മാറ്റിയ മേക്ക് ഓവര്‍ ഫോട്ടോഷൂട്ട്
കൂലിപ്പണിക്കാരനായിരുന്നു മമ്മിക്ക. ഒരു സ്ഥാപനത്തിന്‍റെ പരസ്യത്തിനായി അണിയറ പ്രവർത്തകർ മമ്മിക്കയെ തെരഞ്ഞെടുക്കുകയായിരുന്നു. ഫോട്ടോഗ്രാഫറായ വെണ്ണക്കോട് സ്വദേശി ഷരീക്ക് വയലിന്‍ ഫോട്ടോകളെടുത്തു.
ശേഷം നാട്ടുകാര്‍ക്ക് ഏറെ പ്രിയങ്കരനായ മമ്മിക്കയുടെ ഒരു ചിത്രമെടുത്ത് ഷരീക്ക് ഫെയ്‌സ് ബുക്കിലിട്ടു. ഫോട്ടോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. കോഴിക്കോട് ഹൈലൈറ്റ് മാളില്‍ വച്ചായിരുന്നു ചിത്രീകരണം. ഇതോടെ നാട്ടിലെ ഫ്രീക്കന്‍ താരമായി മമ്മിക്ക മാറി.