തിരുവനന്തപുരം: മലയാള സിനിമയിലെ മുതിർന്ന മേക്കപ്പ് ആർട്ടിസ്റ്റായ ജയചന്ദ്രൻ അന്തരിച്ചു. 52 വയസായിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് രണ്ട് മാസമായി ചികിത്സയിലാവുകയും തുടർന്ന് രോഗം മൂർച്ചിച്ചതോടെ മരണപ്പെടുകയുമായിരുന്നു.
തിരുവനന്തപുരത്തെ സ്വകാര്യആശുപത്രിയിൽ വച്ച് ബുധനാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു അന്ത്യം. പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് മോഹൻദാസിന്‍റെ ശിഷ്യനായാണ് സിനിമാരംഗത്തേക്ക് അദ്ദേഹം കടന്നുവരുന്നത്. തുടർന്ന് ദൂരദർശൻ കേന്ദ്രത്തിലെ ചീഫ് മേക്കപ്പ് ആർട്ടിസ്റ്റായ ബി.വി റാവു, വേലപ്പൻ ആശാൻ എന്നിവർക്കൊപ്പം പ്രവർത്തിച്ചു. ദിലീപിന്‍റെ കുബേരൻ എന്ന ചിത്രത്തിലൂടെ മികച്ച മേക്കപ്പ് ആർട്ടിസ്റ്റിനുള്ള സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്.