ജീവിതവും ഫിക്ഷനും സമന്വയിപ്പിച്ച് സുധാ കൊങ്ങര ഒരുക്കിയ സൂരരൈ പൊട്ര് മികച്ച പ്രതികരണമാണ് നേടുന്നത്. മുൻ എയർ ഡെക്കാൻ സ്ഥാപകൻ ജി.ആര്‍ ഗോപിനാഥൻ സ്വന്തം ജീവിതം പകർത്തിവെച്ച സിംപ്ലി ഫ്ലൈ എന്ന പുസ്തകത്തെ ആധാരമാക്കിയാണ് തമിഴ് ചിത്രം നിർമിച്ചത്.
സൂര്യയും അപര്‍ണ ബാലമുരളിയും മുഖ്യവേഷത്തിലെത്തിയ സിനിമയിലെ അഭിനയനിരയെയും അണിയറപ്രവർത്തകരെയും അഭിനന്ദിച്ച് നിരവധി താരങ്ങളും ഇതിനോടകം രംഗത്തെത്തിയിരുന്നു. നടന്‍ ഷെയ്ന്‍ നിഗം, തെലുങ്ക് താരം സായ് ധരണ്‍ തേജ്, വിജയ് ദേവരകൊണ്ട എന്നിവർ ചിത്രം കണ്ടതിന് ശേഷം അഭിനേതാക്കളെ അഭിനന്ദിച്ചു. ഇപ്പോഴിതാ തെലുങ്ക് സൂപ്പർതാരം മഹേഷ് ബാബുവും സൂരരൈ പൊട്രിന് പ്രശംസയുമായി പങ്കുചേരുകയാണ്.