കേരളം

kerala

ETV Bharat / sitara

വിശാലിനെതിരായ ഹർജിയിൽ പ്രൊഡക്ഷൻ കമ്പനിയായ ലൈക്കക്ക് തിരിച്ചടി - madras high court chakra news

വിശാൽ അൻപുചെഴിയനിൽ നിന്ന് വാങ്ങിയ കടം തിരിച്ചടച്ചതിന് പകരം 30 ശതമാനം പലിശയുൾപ്പെടെ ഈ തുക ലൈക്കക്ക് നൽകണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ, നടന് പണം തിരികെ നൽകാനായില്ല. ഇതിനെതിരെയാണ് ലൈക്ക പ്രൊഡക്ഷൻസ് കോടതിയെ സമീപിച്ചത്.

വിശാൽ ലൈക്ക പ്രൊഡക്ഷൻസ് വാർത്ത  വിശാൽ ലൈക്ക കോടതി വിധി വാർത്ത  വിശാൽ മദ്രാസ് ഹൈക്കോടതി വാർത്ത  ലൈക്ക പ്രൊഡക്ഷൻസ് കടം വിശാൽ വാർത്ത  ചക്ര ലൈക്ക പ്രൊഡക്ഷൻസ് വാർത്ത  lyca productions filing case vishal news  lyca productions madras high court news  madras high court chakra news  vishal madras hc lyca news
ലൈക്ക പ്രൊഡക്ഷൻസ്

By

Published : Aug 19, 2021, 4:18 PM IST

Updated : Aug 19, 2021, 5:29 PM IST

മിഴ് നടൻ വിശാലിനെതിരെ നല്‍കിയ ഹർജിയില്‍ പ്രമുഖ ചലച്ചിത്ര നിർമാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസിന് തിരിച്ചടി. താനെപ്പോഴും നീതിവ്യവസ്ഥയിൽ വിശ്വസിച്ചിരുന്നെന്നും തനിക്കും തന്‍റെ ചക്ര എന്ന സിനിമയ്‌ക്കും എതിരെയുള്ള വ്യാജ കേസിൽ ലൈക്ക നിർമാണ കമ്പനിക്ക് കോടതി അഞ്ച് ലക്ഷം രൂപ പിഴ ചുമത്തിയെന്നും വിശാൽ ട്വിറ്ററിൽ പറഞ്ഞു.

വിശാലിനെതിരായ ഹർജിയിൽ ലൈക്കക്ക് പിഴ

വിശാൽ 30.05 കോടി രൂപ പലിശ സഹിതം നൽകണമെന്നായിരുന്നു ലൈക്ക പ്രൊഡക്ഷൻസ് ആവശ്യപ്പെട്ടത്. 2016ൽ മരുദു എന്ന ചിത്രത്തിന് വേണ്ടി വിശാൽ അൻപുചെഴിയനിൽ നിന്ന് കടം വാങ്ങിയ 21.29 കോടി രൂപ കൊടുത്തുതീർത്തത് ലൈക്ക പ്രൊഡക്ഷൻസായിരുന്നു. 30 ശതമാനം പലിശയുൾപ്പെടെ ഈ തുക അടക്കാനായിരുന്നു ലൈക്കയും വിശാലും തമ്മിലുണ്ടായിരുന്ന വ്യവസ്ഥ.

More Read: വിശാൽ- ശ്രദ്ധ ശ്രീനാഥ് ചിത്രം 'ചക്ര' ഫെബ്രുവരിയിൽ തിയേറ്ററുകളിൽ

എന്നാൽ, തുപ്പരിവാളൻ 2 റിലീസ് വൈകിയതോടെ വിശാലിന് പണം മടക്കി നൽകാനായില്ല. ഇതേ തുടർന്ന്, 30.05 കോടി രൂപയും പലിശയും ലൈക്ക പ്രൊഡക്ഷന് അടക്കണമെന്നാണ് നിർമാണ കമ്പനി ഹർജിയിൽ ആവശ്യപ്പെട്ടത്.

കൂടാതെ, കേസിന്‍റെ അന്തിമ വിധി വരുന്നതുവരെ വിശാൽ ചക്ര എന്ന ചിത്രത്തിന്‍റെ വരുമാനത്തിന്‍റെ 50 ശതമാനം കമ്പനിക്ക് നൽകണമെന്നും ലൈക്ക ആവശ്യപ്പെട്ടു. ഇരുകൂട്ടരുടെയും വാദം കേട്ട മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ജയചന്ദ്രൻ ലൈക്കക്ക് അഞ്ച് കോടി രൂപ പിഴ ചുമത്തുകയായിരുന്നു.

Last Updated : Aug 19, 2021, 5:29 PM IST

ABOUT THE AUTHOR

...view details