2015ൽ മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത മലയാള ചിത്രം ചാർലി. ദുല്‍ഖര്‍ സല്‍മാന്‍, പാർവതി തിരുവോത്ത്, അപർണ ഗോപിനാഥ്, കൽപന, നെടുമുടി വേണു തുടങ്ങിയ പ്രമുഖതാരങ്ങളുടെ അഭിനയമികവ് പ്രകടമായ സിനിമ കൂടിയായിരുന്നു ഇത്. 2021ൽ ചിത്രത്തിന് തമിഴിൽ റീമേക്കൊരുങ്ങുമ്പോൾ ചാർലിയായി മാധവനും ടെസയായി ശ്രദ്ധ ശ്രീനാഥും ഡോ. കനിയായി ശിവദയുമാണ് വേഷമിടുന്നത്. ദിലിപ് കുമാർ സംവിധാനം ചെയ്‌ത് മാരാ എന്ന ടൈറ്റിലിലൊരുങ്ങിയ തമിഴ് ചിത്രം ആമസോണ്‍ പ്രൈം വീഡിയോയിലൂടെ വരുന്ന വെള്ളിയാഴ്‌ച റിലീസ് ചെയ്യും.
നന്ദി സഹോദരാ, മനോഹരമായ ശബ്‌ദ വിവരണത്തിന്: ചാർലിക്ക് നന്ദി പറഞ്ഞ് മാരാ - madhavan dulquer salmaan news
ചാർലിയുടെ തമിഴ് റീമേക്കിൽ ദുൽഖർ ശബ്‌ദവിവരണം നൽകിയിട്ടുണ്ട്. ഇതിന് ട്വിറ്ററിലെ ഒരു വീഡിയോ സന്ദേശത്തിലൂടെ മാധവൻ നന്ദി പറഞ്ഞു.
ചാർലിക്ക് നന്ദി പറഞ്ഞ് മാരാ
തമിഴ് ചിത്രത്തിലും ദുൽഖർ തന്‍റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. മാരാക്ക് ശബ്‌ദവിവരണം നൽകിയത് ദുൽഖറാണ്. ശബ്‌ദത്തിലൂടെ മാരാക്ക് ഡിക്യു നൽകിയ പിന്തുണക്ക് മാധവൻ ട്വിറ്ററിലൂടെ നന്ദി അറിയിച്ചു. "മനോഹരമായ വോയിസ് ഓവര്‍ സമ്മാനിച്ചതിന് നന്ദി സഹോദരാ. എന്നെങ്കിലും ഒരിക്കല്‍ ഈ ഉപകാരം നിനക്ക് തിരിച്ച് തരാൻ കഴിയുമെന്ന് കരുതുന്നു. നന്ദി ദുല്‍ഖര്‍" എന്ന് ട്വിറ്ററിലെ വീഡിയോ സന്ദേശത്തിലൂടെ മാധവന്‍ കുറിച്ചു.