ചെമ്പക പുഷ്‌പത്തിന്‍റെ ഓർമകൾ പുതുക്കുകയാണ് സംഗീത സംവിധായകനും ഗായകനുമായ എം. ജയചന്ദ്രന്‍. മുപ്പത്തിയൊന്ന് വര്‍ഷം മുമ്പ്, അതായത് 1988 ഡിസംബർ മൂന്നിന് തിരുവനന്തപുരത്ത് കസിന്‍റെ വിവാഹ സൽക്കാരത്തിന് പാടുന്ന വീഡിയോയാണ് ജയചന്ദ്രന്‍ ഫേസ്‌ബുക്കിൽ പങ്കുവച്ചത്. വീഡിയോക്കൊപ്പം സുജാത ചേച്ചിയോടുള്ള നന്ദിയും അദ്ദേഹം പോസ്റ്റിൽ കുറിച്ചിട്ടുണ്ട്.
മുപ്പത്തിയൊന്ന് വര്‍ഷം മുമ്പുള്ള ഓർമകൾ പുതുക്കി എം. ജയചന്ദ്രന്‍ - M Jayachandran shares an old video
തിരുവനന്തപുരത്ത് കസിന്‍റെ വിവാഹ സൽക്കാരത്തിന് "ചെമ്പക പുഷ്‌പ സുവാസിത യാമം..." എന്ന ഗാനം പാടുന്ന വീഡിയോയാണ് ജയചന്ദ്രന്‍ ഫേസ്‌ബുക്കിൽ പങ്കുവച്ചത്
![മുപ്പത്തിയൊന്ന് വര്‍ഷം മുമ്പുള്ള ഓർമകൾ പുതുക്കി എം. ജയചന്ദ്രന്‍ m jayachandran ചെമ്പക പുഷ്‌പ സുവാസിത യാമം ചെമ്പക പുഷ്‌പ ഗാനം എം. ജയചന്ദ്രന്‍ എം. ജയചന്ദ്രന്‍ ഫേസ്‌ബുക്ക് ചെമ്പക പുഷ്‌പത്തിന്‍റെ ഓർമകൾ പുതുക്കി ജയചന്ദ്രന്‍ M Jayachandran shares an old video M Jayachandran sang Chembaka pushapa song](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5522672-thumbnail-3x2-jaya.jpg)
പ്രണയവും സ്നേഹവും ഗാനങ്ങളിലൂടെ അവിസ്‌മരണീയമാക്കിയ ഗായകന്‍റെ പതിനേഴാം വയസ്സിലെ ഓർമ ആരാധകരും ഏറ്റെടുത്തുകഴിഞ്ഞു. പഴയ കമല്‍ഹാസന്‍ ലുക്കെന്നും ചിലർ പോസ്റ്റിന് മറുപടി നൽകി. "ചെമ്പക പുഷ്‌പ ഗാനം ഞാൻ പാടുമ്പോൾ, എനിക്ക് 17 വയസ്സ്.... അന്ന് 1988 ൽ ഡിസംബർ മൂന്നിന്... തിരുവനന്തപുരത്ത് എന്‍റെ കസിന്‍റെ വിവാഹ സൽക്കാരചടങ്ങിൽ... വീഡിയോക്ക് പ്രിയപ്പെട്ട സുജാത ചേച്ചിക്ക് നന്ദി..." അദ്ദേഹം കുറിച്ചു.
കാലമിത്ര കഴിഞ്ഞിട്ടും ശബ്‌ദം അതുപോലെ തന്നെയെന്നും അന്നത്തെ ക്യൂട്ട് കൗമാരക്കാരൻ ഇന്ന് വലിയ സംഗീത സംവിധായകനായി വളർന്നെന്നുമുള്ള പ്രശംസകളാണ് ജയചന്ദ്രന്‍ പങ്കുവെച്ച ഓർമക്ക് ലഭിക്കുന്നത്. യവനിക എന്ന ചിത്രത്തിൽ യേശുദാസ് ആലപിച്ച "ചെമ്പക പുഷ്‌പ സുവാസിത യാമം..." എന്ന ഗാനത്തിന്‍റെ വരികൾ ഒ.എൻ.വി കുറുപ്പും സംഗീതം എം.ബി ശ്രീനിവാസുമായിരുന്നു.