അന്വേഷണാത്മക ചിത്രങ്ങൾ പൊതുവെ ത്രില്ലറുകളാണെങ്കിലും കാണികളെ കഥയുടെ പിരിമുറുക്കങ്ങളില്‍ പിടിമുറുക്കി ഇരുത്തുകയായിരുന്നു ധ്രുവങ്ങള്‍ പതിനാറ് എന്ന ചിത്രത്തിലൂടെ സംവിധായകൻ കാർത്തിക് നരേൻ. തന്‍റെ ആദ്യചിത്രത്തിലൂടെ തന്നെ ഖ്യാതി നേടിയ തമിഴ് സംവിധായകൻ കാർത്തിക് നരേന്‍റെ പുതിയ ചിത്രം ധനുഷിനൊപ്പമാണെന്ന വാർത്തയും പ്രേക്ഷകരെ വലിയ ആകാംക്ഷയിലാക്കിയിരുന്നു.
കാർത്തിക് നരേനൊപ്പം ധനുഷ് ചിത്രത്തിന് കഥയൊരുക്കി ഗാനരചയിതാവ് വിവേകും - dhanush malavika mohan news
ഡി43 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തമിഴ് ചിത്രത്തിൽ ഗാനരചയിതാവ് വിവേക് തിരക്കഥയിലും സംഭാഷണരചനയിലും പങ്കാളിയാകുന്നു
ഡി43 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തമിഴ് ചിത്രം ഒരു സയൻസ് ഫിക്ഷനാകുമെന്നായിരുന്നു സൂചന. ഇപ്പോഴിതാ കാർത്തിക് നരേൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രത്തിൽ പ്രശസ്‌ത ഗാനരചയിതാവ് വിവേക് ഒരു പുതിയ റോളിൽ അവതരിക്കുകയാണ്. ധനുഷിന്‍റെ 43-ാം ചിത്രത്തിൽ വിവേക് തിരക്കഥാകൃത്തായും സംഭാഷണരചനയിലും പങ്കാളിയായെന്നാണ് ഇന്ന് വിവേകിന്‍റെ പിറന്നാൾ ദിനത്തിൽ വരുന്ന പുതിയ വാർത്ത.
ഒരു ചിത്രത്തിൽ ഇതാദ്യമായാണ് താൻ സംഭാഷണമൊരുക്കുന്നതെന്ന് ഗാനരചയിതാവ് വിവേക് തന്നെ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിട്ടുണ്ട്. മെർസൽ, കോബ്ര, ബിഗിൽ, സൂരരൈ പോട്ര്, കബാലി, റെമോ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പ്രശസ്‌തനായ ഗാനരചയിതാവാണ് വിവേക്. മാളവിക മോഹനാണ് ചിത്രത്തിലെ നായിക. ജി.വി പ്രകാശ് കുമാർ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു. സത്യ ജ്യോതി ഫിലിംസിന്‍റെ ബാനറിൽ സെന്തിൽ ത്യാഗരാജനും അർജുൻ ത്യാഗരാജനും ചേർന്ന് ചിത്രം നിർമിക്കുന്നു.