പേന കൊണ്ട് ഞരമ്പിലെ ചോരയോട്ടം വര്‍ധിപ്പിച്ച... വരികളിൽ വിപ്ലവം തീർത്ത കവി... ഒരു വാക്ക് പോലും പറയാതെ അനില്‍ പനച്ചൂരാന്‍ എന്ന കവിയും ഗാനരചയിതാവും മടങ്ങിയിരിക്കുന്നു.... 2021ലെ ആദ്യ നഷ്ടം... ഹൃദയാഘാതമാണ് മരണ കാരണമായത്. 2007ല്‍ അറബിക്കഥ എന്ന ചിത്രത്തിലൂടെയാണ് അനിൽ പനച്ചൂരാൻ സിനിമാ മേഖലയിലെത്തിയത്. ചിത്രത്തിലെ എല്ലാ ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു....
'തിരികേ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായി
ഗ്രാമം കൊതിക്കാറുണ്ടെന്നും
തിരികേ മടങ്ങുവാൻ തീരത്തടുക്കുവാൻ
ഞാനും കൊതിക്കാറുണ്ടെന്നും....'
പ്രവാസി ജീവിതത്തിന്‍റെ നോവും പ്രതീക്ഷകളുമൊക്കെ ഇത്രമേൽ മനോഹരമായി വിളക്കിച്ചേർത്ത മറ്റേത് പാട്ടുണ്ട്... കഥ പറയുമ്പോൾ, മാടമ്പി, സൈക്കിൾ, നസ്രാണി, ക്രേസി ഗോപാലൻ, മിന്നാമിന്നിക്കൂട്ടം, കലണ്ടർ, ഭ്രമരം, പരുന്ത്, ഷേക്‌സ്പിയർ എം.എ മലയാളം, ഭഗവാൻ, ഡാഡികൂൾ, ഡ്യൂപ്ലിക്കേറ്റ്, കപ്പലുമുതലാളി, ലൗഡ്‌സ്പീക്കര്‍ അങ്ങനെ വെളിപാടിന്‍റെ പുസ്തകം അടക്കം അമ്പതിലധികം വരുന്ന സിനിമകളിലെ ഗാനങ്ങള്‍ക്കാണ് അദ്ദേഹം വരികളെഴുതിയത്. അറബിക്കഥയിലെ 'ചോര വീണ മണ്ണിൽ' എന്ന ഗാനരംഗത്ത് അഭിനയിച്ചതും പനച്ചൂരാന്‍ തന്നെയാണ്. വലയിൽ വീണ കിളികൾ, അനാഥൻ, പ്രണയകാലം, ഒരു മഴ പെയ്തെങ്കിൽ, കണ്ണീർക്കനലുകൾ എന്നിവയാണ് പ്രധാന കവിതകൾ. അദ്ദേഹത്തിന്‍റെ കവിതകളുടെ ഒരു പ്രത്യേകത എന്തെന്നാൽ അതിന്റെ യഥാര്‍ഥ രൂപവും ഭാവവും അദ്ദേഹത്തിന്‍റെ ശബ്ദത്തിന് മാത്രമേ കൈവരിക്കാന്‍ സാധിക്കൂ എന്നതാണ്. അതായത് അയാളുടെ കവിതകൾക്ക് ചേർച്ച അയാളുടെ ശബ്ദത്തോടായിരുന്നു. പനച്ചൂരാനില്‍ എക്കാലത്തും ഒരു വിപ്ലവകാരിയുണ്ടായിരുന്നു.
'നോക്കുവിൻ സഖാക്കളെ നമ്മൾ വന്ന വീഥിയിൽ