കേരളം

kerala

ETV Bharat / sitara

മകനെ പാടി ഉറക്കി കനിഹ; മാമാങ്കത്തിലെ താരാട്ടുപാട്ടിന് അഭിനന്ദനപ്രവാഹം - Mammootty latest news

'കണ്ണനുണ്ണി മകനേ' എന്ന് തുടങ്ങുന്ന താരാട്ടുപ്പാട്ടാണ് റിലീസ് ചെയ്തിരിക്കുന്നത്. അജയ് ഗോപാലിന്‍റെ വരികള്‍ക്ക് എം.ജയചന്ദ്രന്‍ ഈണം നല്‍കിയിരിക്കുന്നു. ബോംബെ ജയശ്രീയാണ് ആലാപനം

മകനെ പാടി ഉറക്കി കനിഹ; മാമാങ്കത്തിലെ താരാട്ടുപ്പാട്ടിന് അഭിനന്ദനപ്രവാഹം

By

Published : Nov 23, 2019, 5:11 PM IST

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകരെല്ലാവരും. പലവട്ടം റിലീസ് മാറ്റിവെച്ച ചിത്രം ഡിസംബര്‍ 12ന് തീയേറ്ററുകളിെലത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. ചിത്രത്തിലെ പുതിയ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. 'കണ്ണനുണ്ണി മകനേ' എന്ന് തുടങ്ങുന്ന താരാട്ടുപാട്ടാണ് റിലീസ് ചെയ്തിരിക്കുന്നത്. അജയ് ഗോപാലിന്‍റെ വരികള്‍ക്ക് എം.ജയചന്ദ്രന്‍ ഈണം നല്‍കിയിരിക്കുന്നു. ബോംബെ ജയശ്രീയാണ് ആലാപനം.

മാസ്റ്റര്‍ അച്യുതന്‍ അവതരിപ്പിക്കുന്ന ചന്തുണ്ണി എന്ന കഥാപാത്രത്തിന്‍റെ വളര്‍ച്ചയാണ് ഗാനത്തിലൂടെ ദൃശ്യവത്ക്കരിച്ചിരിക്കുന്നത്. കനിഹ, ഉണ്ണി മുകുന്ദന്‍, അനുസിത്താര എന്നിവരും ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. വളരെ ഹൃദ്യമായ താരാട്ടുപാട്ടിന് മികച്ച അഭിപ്രായങ്ങളാണ് സിനിമാപ്രേമികള്‍ നല്‍കുന്നത്. വമ്പന്‍താരനിരയില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എം.പത്മകുമാറാണ്. നാല് ഭാഷകളിലാണ് ചിത്രം ഡിസംബറില്‍ പ്രദര്‍ശനത്തിനെത്തുക.

ABOUT THE AUTHOR

...view details