യുവതാരം ടൊവിനോ തോമസ് നായകനായെത്തുന്ന ലൂക്കയിലെ ആദ്യ വീഡിയോ ഗാനം റിലീസ് ചെയ്തു. മികച്ച പ്രതികരണമാണ് ഒരേ കണ്ണാൽ എന്നു തുടങ്ങുന്ന വീഡിയോ ഗാനത്തിന് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം വീഡിയോ സോങിന്‍റെ വരവറിയിച്ചെത്തിയ ടീസര്‍ വൈറലായിരുന്നു. ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്ന ടൊവീനോയും അഹാനയും ഗംഭീരൻ ലുക്കിലാണെന്നും ആരാധകർ സാക്ഷ്യപ്പെടുത്തുന്നു. പ്രത്യേകിച്ച് നായിക അഹാന കൃഷ്ണന്‍റെ ലുക്ക് അതിമനോഹരമായിരിക്കുന്നു എന്നും ആരാധകർ കമന്‍റില്‍ കുറിക്കുന്നുണ്ട്.
ടൊവിനോ-അഹാന വൈബ്... ലൂക്കയിലെ ആദ്യ വീഡിയോ ഗാനം റിലീസ് ചെയ്തു - അഹാന കൃഷ്ണ
ടൊവിനോയും അഹാനയും തമ്മിലുള്ള പ്രണയമാണ് വീഡിയോ ഗാനത്തിന്‍റെ പശ്ചാത്തലം. നവാഗതനായ അരുൺ ബോസ് സംവിധാനം ചെയ്യുന്ന റൊമാന്‍റിക് ത്രില്ലറാണ് ലൂക്ക
ടൊവിനോ-അഹാന വൈബ്... ലൂക്കയിലെ ആദ്യ വീഡിയോ ഗാനം റിലീസ് ചെയ്തു
ഗായകനും സംഗീതസംവിധായകനുമായ സൂരജ്.എസ്. കുറുപ്പാണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. ടൊവിനോയും അഹാനയും തമ്മിലുള്ള പ്രണയമാണ് വീഡിയോയുടെ പശ്ചാത്തലം. നന്ദഗോപൻ, സൂരജ് കുറുപ്പ്, അഞ്ജു ജോസഫ്, നീതു എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മനു മഞ്ജിത്തിന്‍റേതാണ് വരികൾ. നവാഗതനായ അരുൺ ബോസ് സംവിധാനം ചെയ്യുന്ന റൊമാന്‍റിക് ത്രില്ലറാണ് ലൂക്ക.