ടൊവിനോ തോമസ്, അഹാന കൃഷ്‌ണകുമാർ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ലൂക്കയുടെ ട്രെയിലർ പുറത്തെത്തി. പ്രണയവും തമാശയും സസ്പെൻസും നിറഞ്ഞതാണ് ട്രെയിലർ. ടൊവിനോയാണ് ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ലൂക്കയുടെ ജീവിതത്തിലേക്ക് അവിചാരിതമായി എത്തുന്ന നിഹാരിക എന്ന പെണ്‍കുട്ടിയായാണ് അഹാന എത്തുന്നത്.
പ്രണയവും നിഗൂഢതയും നിറച്ച് ലൂക്കയുടെ ട്രെയിലർ - Arun Bose
പ്രണയവും തമാശയും സസ്പെൻസും നിറഞ്ഞതാണ് ലൂക്കയുടെ ട്രെയിലർ. റിലീസ് ചെയ്‌ത് മണിക്കൂറുകള്‍ക്കകം മൂന്ന് ലക്ഷത്തിലധികം ആളുകളാണ് ട്രെയിലര്‍ കണ്ടത്
പ്രണയവും നിഗൂഢതയും നിറച്ച് ലൂക്കയുടെ ട്രെയിലർ
നവാഗതനായ അരുൺ ബോസ് ആണ് ലൂക്കയുടെ സംവിധാനം ചെയ്‌തിരിക്കുന്നത്. അരുണും മൃദുൽ ജോർജും ചേര്‍ന്നാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. നേരത്തേ ലൂക്കായിലെ 'ഒരേ കണ്ണാലേ' എന്ന ഗാനം ഹിറ്റ് ചാർട്ടില്‍ ഇടം പിടിച്ചിരുന്നു.