കേരളം

kerala

ETV Bharat / sitara

വിജയ് ആക്ഷൻ പറഞ്ഞു, സംവിധായകൻ അഭിനയിച്ചു - lokesh kanagaraj and vijay latest news

മാസ്റ്റർ ചിത്രത്തിൽ സംവിധായകൻ ലോകേഷ് കനകരാജ് അതിഥി വേഷത്തിൽ എത്തുന്നുണ്ട്. സംവിധായകൻ അഭിനയിക്കുന്ന രംഗം സംവിധാനം ചെയ്‌തത് നടൻ വിജയ്‌ തന്നെയാണ്

വിജയ് ആക്ഷൻ പറഞ്ഞു സിനിമ വാർത്ത  വിജയ് സിനിമ മാസ്റ്റർ വാർത്ത  ലോകേഷ് കനകരാജ് വിജയ് വാർത്ത  വിജയ്‌യും വിജയ് സേതുപതിയും വാർത്ത  master film cameo role director news  guest role master lokesh news  lokesh kanagaraj acted cameo role master news  lokesh kanagaraj and vijay latest news  vijay sethupathi master news
വിജയ് ആക്ഷൻ പറഞ്ഞു, സംവിധായകൻ അഭിനയിച്ചു

By

Published : Dec 30, 2020, 7:29 PM IST

കൊവിഡിലും ലോക്ക് ഡൗണിലും റിലീസ് നീട്ടിയ മാസ്റ്റർ പുതുവർഷത്തിൽ പൊങ്കൽ റിലീസായി എത്തുന്നതിനാൽ ആരാധകരും ആവേശത്തിലാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദളപതി വിജയ്‌യും വിജയ് സേതുപതിയുമാണ് മുഖ്യതാരങ്ങൾ.

എന്നാൽ മാസ്റ്റർ ചിത്രത്തിൽ സംവിധായകൻ നടനും, നായകൻ സംവിധായകനുമാകുന്നു എന്നതാണ് പുതിയ വാർത്ത. ദളപതി വിജയ്‌യുടെ നിർദേശപ്രകാരം ലോകേഷ് കനകരാജ് ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിൽ സംവിധായകൻ അഭിനയിക്കുന്ന രംഗം സംവിധാനം ചെയ്‌തത് നടൻ വിജയ്‌ തന്നെയാണ്. എന്തായാലും വിജയ്‌യും മക്കൾ സെൽവനും നേർക്കുനേർ എത്തുന്ന മാസ്റ്ററിൽ സംവിധായകനും ഒരു ചെറിയ വേഷത്തിലെത്തുന്നുവെന്നത് ആരാധകരെ കൂടുതൽ കൗതുകത്തിലാക്കുന്നു.

വിജയ്‌യുടെ പ്രതിനായകാനായാണ് മാസ്റ്ററിൽ വിജയ് സേതുപതി എത്തുന്നതെന്നാണ് ചിത്രത്തിന്‍റെ പോസ്റ്ററും ടീസറുമൊക്കെ വ്യക്തമാക്കുന്നത്. അവിയൽ, മാനഗരം ചിത്രങ്ങളിലൂടെ തമിഴകത്ത് സുപരിചിതനായ സംവിധായകൻ ലോകേഷ് കനകരാജിന്‍റെ കാർത്തി നായകനായ കൈതി 2019ലെ ഹിറ്റ് ചിത്രങ്ങളിൽ ഇടംപിടിച്ചിരുന്നു. പ്രമേയത്തിലും അവതരണത്തിലും മികവ് പുലർത്തിയ കൈതിക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയെന്നതിനാൽ, മാസ്റ്ററിന്‍റെ കഥയിൽ പ്രേക്ഷകർ ആകാംക്ഷരാണ്. അടുത്ത മാസം 13നാണ് മാസ്റ്റർ തിയേറ്ററിൽ റിലീസിനെത്തുന്നത്.

ABOUT THE AUTHOR

...view details