14 വർഷത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭീഷ്‍മ പര്‍വ്വം. കൂടാതെ, ബിഗ് ബി എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്‍റെ തുടർഭാഗമായ ബിലാലും അണിയറയിൽ ഒരുങ്ങുകയാണ്.
മുടി നീട്ടി വളർത്തിയ മമ്മൂട്ടിയുടെ ഭീഷ്മപർവ്വത്തിലെ പോസ്റ്റർ പുറത്തുവിട്ടതോടെ മാസ് ലുക്കിലുള്ള മെഗാസ്റ്റാറിന്‍റെ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ, സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. എന്നാൽ, ഷൂട്ടിങ് സെറ്റിൽ നിന്നുള്ള ചിത്രത്തിൽ മെഗാസ്റ്റാറില്ല. ലെന, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, വീണ നന്ദകുമാർ, ഫർഹാൻ ഫാസിൽ എന്നീ താരങ്ങൾ ലൊക്കേഷനിൽ നിന്നുമെടുത്ത സെൽഫി ചിത്രമാണിത്.