കേരളം

kerala

ETV Bharat / sitara

പെരുമാടന്‍റെ കഥ പറഞ്ഞ 'ചുരുളി'യിലെ ശബ്‌ദം ഇവിടുണ്ട് - ചുരുളി

ഗീതി സം​ഗീതയാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രം ചുരുളിയിൽ ശബ്‌ദവിവരണം നൽകിയിരിക്കുന്നത്. ചിത്രത്തിൽ ഗീതി സംഗീത മുഖ്യ വേഷം അവതരിപ്പിക്കുന്നുണ്ട്.

entertainment  എൽജെപി  ഗീതി സം​ഗീത  ലിജോ ജോസ് പെല്ലിശ്ശേരി  LJP's Churuli trailer  Geethi Suresh  lijo jose pellissery  chemban vinod  nalpathiyonn film  perumadan  പെരുമാടൻ  ചുരുളി  ചുരുളി ട്രെയിലർ
പെരുമാടന്‍റെ കഥ പറഞ്ഞ 'ചുരുളി'യിലെ ശബ്‌ദം

By

Published : Jul 2, 2020, 1:59 PM IST

ചുരുളിയിലെ ആ ശബ്‌ദം. കഴിഞ്ഞ ദിവസം എൽജെപി ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങിയത് മുതൽ പ്രേക്ഷകൻ അന്വേഷിച്ചത് ആ ശബ്‌ദത്തിന്‍റെ ഉടമയെയാണ്. മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത ശബ്‌ദമാണെങ്കിലും ക്യൂബന്‍ കോളനി, നാല്‍പത്തിയൊന്ന് ചിത്രങ്ങളിലെ അഭിനയത്തിലൂടെ ഗീതി സം​ഗീത നടിയായി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

"അതെ.. അത് എന്‍റെ ശബ്ദമാണ്.. ഏറ്റവും കൂടുതൽ പേര് ചോദിച്ച ചോദ്യമാണ്, ചുരുളിയുടെ ട്രെയിലറിൽ കേട്ട ആ വോയിസ് ഓവർ എന്‍റെ ശബ്ദമാണോ എന്ന്. ലിജോ ജോസ് പെല്ലിശ്ശേരി. സർ, താങ്കളോട് എങ്ങനെ നന്ദി പറയണമെന്ന് എനിക്കറിയില്ല, ഡിപ്രഷന്‍റെ ഈ കാലത്ത് എനിക്ക് ഒരു പുനർജ്ജന്മം തന്നതിന്. ചുരുളി ടീമിന് മൊത്തം എന്‍റെ സ്നേഹവും, കടപ്പാടും അറിയിക്കുന്നു. ഇതിൽ കൂടുതൽ എന്ത് പറയണമെന്ന് എനിക്കറിയില്ല. ചെമ്പൻ ചേട്ടാ, വിനോയ് ചേട്ടാ, ഹരീഷേട്ടാ, ടിനു പാപ്പച്ചൻ, രംഗനാഥൻ രവി, മധു നീലകണ്ഠൻ, ശ്യാം ലാൽ. എല്ലാവരോടും സ്നേഹം..സ്നേഹം.. സ്നേഹം..," ചുരുളി തനിക്ക് വലിയ അവസരമാണ് സമ്മാനിച്ചതെന്നും ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ ഗീതി സം​ഗീത വ്യക്തമാക്കി. ട്രെയിലറിനെ ഏറ്റവും ആകർഷണമാക്കുന്ന രീതിയിൽ പെരുമാടന്‍റെ കഥ വിവരിക്കുന്ന കലാകാരി, ചുരുളിയിൽ പ്രധാനപ്പെട്ട വേഷവും കൈകാര്യം ചെയ്യുന്നുണ്ട്.

ABOUT THE AUTHOR

...view details