മുപ്പത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം നദിയ മൊയ്‌തുവിനും ജോഷിക്കുമൊപ്പം ലിസിയും
നദിയ മൊയ്‌തുവിനും ജോഷിക്കുമൊപ്പമുള്ള വിവാഹ സൽക്കാര ചടങ്ങിൽ നിന്നുള്ള ചിത്രവും ഷൂട്ടിങ് സെറ്റിൽ നിന്നുള്ള ഒരു പഴയകാല ചിത്രവും നടി ലിസി ഫേസ്‌ബുക്കിൽ പങ്കുവെച്ചു
നദിയ മൊയ്‌തുവിനും ജോഷിക്കുമൊപ്പം ലിസിയും
നടൻ മണിയൻ പിള്ള രാജുവിന്‍റെ മകൻ സച്ചിന്‍റെ വിവാഹ സൽക്കാര പരിപാടിയിൽ നിരവധി താരങ്ങളാണ് പങ്കെടുത്തത്. പലർക്കും ഞായാറഴ്ച നടന്ന ആഘോഷം ഏറെ നാൾക്ക് ശേഷമുള്ള ഒരു റീയൂണിയൻ കൂടിയായിരുന്നു. സിനിമയിൽ സജീവമല്ലെങ്കിലും സമൂഹ മാധ്യമങ്ങളിലൂടെ എപ്പോഴും ആരാധകരുമായി വിശേഷങ്ങൾ പങ്കുവെക്കുന്ന മലയാളികളുടെ പ്രിയ നടി ലിസി ലക്ഷ്‌മിക്ക് ചടങ്ങ് സമ്മാനിച്ചത് സംവിധായകൻ ജോഷിയുമായുള്ള കൂടിക്കാഴ്‌ചയാണ്.