കേരളം

kerala

ETV Bharat / sitara

സമൂഹത്തിൽ മാന്യന്മാർ എന്ന് നടിക്കുന്നവരും ഇതിലുണ്ട്: ഭാഗ്യലക്ഷ്‌മിയെ പിന്തുണച്ച് ലിസി - youtuber issue kerala

വിജയ്‌ പി. നായർക്കെതിരെ പ്രതികരിച്ച മൂന്ന് സ്‌ത്രീകളുടേതും ധീരമായ ചുവടുവെപ്പാണെന്ന് അഭിപ്രായപ്പെട്ട ലിസി, സമൂഹത്തിൽ മാന്യന്മാരായി നടിക്കുന്നവർ പോലും ഇത്തരം ക്രൂരതകൾ ചെയ്യാറുള്ളതായി സ്വന്തം അനുഭവത്തിൽ നിന്ന് മനസ്സിലാക്കിയിട്ടുണ്ടെന്നും വ്യക്തമാക്കി.

LISSY  അശ്ലീല വീഡിയോ  സ്‌ത്രീകൾക്കെതിരെ പ്രചരണം  യൂട്യൂബർ വിജയ്‌ പി നായർ  കരിയോയിൽ പ്രയോഗം  ലിസി ലക്ഷ്‌മി  ഭാഗ്യലക്ഷ്‌മിയും കൂട്ടരും  ഭാഗ്യലക്ഷ്‌മിയെ പിന്തുണച്ച് ലിസി  bhagyalakshmi manhandling vijay p nair  lissy lakshmi praises bhagyalakshmi  lissy bhagyalakshmi  youtuber issue kerala  against woman
ഭാഗ്യലക്ഷ്‌മിയെ പിന്തുണച്ച് ലിസി

By

Published : Sep 29, 2020, 5:18 PM IST

അശ്ലീല വീഡിയോയിലൂടെ സ്‌ത്രീകൾക്കെതിരെ പ്രചരണം നടത്തിയ യൂട്യൂബർ വിജയ്‌ പി. നായർക്ക് മേൽ കരിയോയിൽ പ്രയോഗവും കടന്നാക്രമണവും നടത്തിയ ഭാഗ്യലക്ഷ്‌മിയെ അഭിനന്ദിച്ച് മലയാളിയുടെ പ്രിയപ്പെട്ട നടി ലിസി ലക്ഷ്‌മി. കുറ്റക്കാർക്ക് നേരെ നിയമം കണ്ണടച്ചപ്പോൾ ഭാഗ്യലക്ഷ്‌മിയും കൂട്ടരും അത് അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവന്നെന്ന് ലിസി പറയുന്നു. ആ മൂന്ന് സ്‌ത്രീകളുടേതും ധീരമായ ചുവടുവെപ്പാണെന്ന് അഭിപ്രായപ്പെട്ട ലിസി സമൂഹത്തിൽ മാന്യന്മാരായി നടിക്കുന്നവർ പോലും ഇത്തരം ക്രൂരതകൾ ചെയ്യാറുള്ളതായി സ്വന്തം അനുഭവത്തിൽ നിന്ന് മനസ്സിലാക്കിയിട്ടുണ്ടെന്നും വ്യക്തമാക്കി.

"മൂന്ന് സ്ത്രീകളുടെ ശക്തമായ ചുവടുവെപ്പ്, സമൂഹത്തിനായുള്ള അതിഭീമമായ ഈ ചുവടുവെപ്പ് പ്രതീക്ഷയുടെ ആരംഭമാണ്. വിചിത്ര സ്വഭാവമുള്ള, ബുദ്ധിമാന്മാർ എന്ന് നടിക്കുന്ന ക്രിമിനലുകൾ സ്‌ത്രീകൾക്കെതിരെ പുതുതലമുറയിലും ദുർബലരായവരിലും സമൂഹ മാധ്യമങ്ങളിലൂടെ വിഷം കുത്തിവയ‌്ക്കുമ്പോൾ സമൂഹത്തിന്‍റെ ആരോഗ്യവും നശിക്കുകയാണ്!. ഇത്തരക്കാർ വാരിയെറിയുന്ന കറയും ചെളിയും സമൂഹത്തിലെ ഭൂരിപക്ഷത്തിലേക്കല്ല, മറിച്ച് ന്യൂനപക്ഷങ്ങൾക്കിടയിലേക്കാണ് വീഴുന്നത്. മാർഗദർശികളെന്നും ധീരന്മാരെന്നും നടിക്കുന്ന ഇത്തരം ഭ്രാന്തന്മാരാൽ യൂട്യൂബും മറ്റ് സമൂഹമാധ്യമങ്ങളും നിറഞ്ഞിരിക്കുന്നു. ഇതിനിയും അവസാനിപ്പിച്ചില്ലെങ്കിൽ സമൂഹത്തെയും എന്തിനേറെ നമ്മളെ തന്നെയും ഇവർ കാർന്നുതിന്നും. നമ്മുടെ നിയമ വ്യവസ്ഥ ഇവർക്ക് നേരെ കണ്ണടക്കുന്നതിനാൽ അത് പരാജയപ്പെട്ടിരിക്കുന്നു!. നിയമം ലംഘിക്കുക എന്നതിൽ യോജിക്കാൻ കഴിയില്ലെങ്കിലും ഇങ്ങനെയൊരു സാഹചര്യത്തിൽ ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും ചെയ‌്ത പ്രവൃത്തി പ്രശംസനീയമാണ്. ഈ പ്രശ്നം സർക്കാരിന്‍റെയും സമൂഹത്തിന്‍റെയും മുന്നിൽ കൊണ്ടുവരാൻ അവർക്കു സാധിച്ചു. ഇത് സർക്കാർ ഗൗരവകരമായി എടുക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

ക്രിമിനലുകൾ മാത്രമാണ് ഇത്തരം പ്രവൃത്തികൾ ചെയ്യുന്നതെന്ന് ആരും തെറ്റിദ്ധരിക്കരുത്. മാന്യന്മാർ എന്ന് നടിക്കുന്നവരും ഇങ്ങനെയുള്ള കാര്യങ്ങൾക്ക് പിന്നിലുണ്ടെന്ന് എന്‍റെ സ്വന്തം അനുഭവത്തിൽ നിന്ന് പറയുന്നു. എന്തായാലും ഇരയെ കുറ്റവാളിയും, കുറ്റവാളിയെ ഇരയും ആക്കുന്ന നിയമവിഭാഗത്തിലെ മാന്ത്രികന്മാർക്ക് അഭിനന്ദനങ്ങൾ. വാട്ട് ആൻ ഐഡിയ സർജി," എന്നാണ് ലിസി ഫേസ്‌ബുക്കിൽ കുറിച്ചത്.

ABOUT THE AUTHOR

...view details