കേന്ദ്രസര്‍ക്കാരിന്‍റെ കാര്‍ഷിക നയങ്ങളില്‍ പ്രതിഷേധിച്ച് ഡല്‍ഹി അതിര്‍ത്തികളില്‍ രാപ്പകല്‍ വ്യത്യാസമില്ലാതെ ആയിരക്കണക്കിന് കര്‍ഷകര്‍ പ്രതിഷേധം തുടരുമ്പോള്‍ അങ്ങ് ലോസാഞ്ചലസിലും കര്‍ഷക പ്രതിഷേധത്തിന്‍റെ അലയൊലികളാണ്. കര്‍ഷകര്‍ക്കൊപ്പമാണെന്ന് എഴുതിയ മാസ്‌ക് ധരിച്ചാണ് ഗ്രാമി അവാര്‍ഡ് ചടങ്ങിലെ റെഡ് കാര്‍പ്പറ്റില്‍ യുട്യൂബര്‍ ലില്ലി സിങ് എത്തിയത്. ഇന്ത്യന്‍ വംശജയായ ലില്ലി സിങ് കോമഡി, ടോക് ഷോ, അവതാരിക എന്നീ രംഗത്ത് നിരവധി ആരാധകരുള്ള താരമാണ്. 'ഞാന്‍ കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുന്നു' എന്ന സന്ദേശമാണ് മാസ്‌കില്‍ എഴുതിയിരുന്നത്. 'റെഡ് കാര്‍പെറ്റ്, പുരസ്‌കാര ദാന വേദികള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ക്ക് എല്ലായ്‌പ്പോഴും കൂടുതല്‍ കവറേജ് ലഭിക്കുമെന്ന് എനിക്കറിയാം, അതുകൊണ്ടാണ് ഇങ്ങനെ..... ഇത് ഉപയോഗിക്കാന്‍ മടിക്കേണ്ടതില്ല. #IStandWithFarmers #GRAMMYs' സോഷ്യല്‍മീഡിയയില്‍ ഗ്രാമി പുരസ്‌കാര ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങള്‍ക്കൊപ്പം ലില്ലി കുറിച്ചു.
ഗ്രാമി പുരസ്‌കാരദാന ചടങ്ങിലും കര്‍ഷക പ്രതിഷേധത്തിന്‍റെ അലയൊലികള്‍ - ലില്ലി സിങ് വാര്‍ത്തകള്‍
കര്‍ഷകര്‍ക്കൊപ്പമാണെന്ന് എഴുതിയ മാസ്‌ക് ധരിച്ചാണ് ഗ്രാമി അവാര്‍ഡ് വേദിയില്‍ പ്രശസ്ത യുട്യൂബര്‍ ലില്ലി സിങ് എത്തിയത്. ഇന്ത്യന്‍ വംശജയായ ലില്ലി സിങ് കോമഡി, ടോക് ഷോ, അവതാരിക എന്നീ രംഗത്ത് ധാരാളം ആരാധകരുള്ള വ്യക്തിയാണ്
ഗ്രാമി പുരസ്‌കാരദാന ചടങ്ങിലും കര്‍ഷക പ്രതിഷേധത്തിന്‍റെ അലയൊലികള്‍
ലില്ലിയുടെ മാതാപിതാക്കള്‍ പഞ്ചാബ് സ്വദേശികളാണ്. ഇന്‍സ്റ്റാഗ്രാമില്‍ ഒമ്പത് ദശലക്ഷത്തിലധികം ഫോളോവേഴ്‌സും യുട്യൂബില്‍ 14 ദശലക്ഷത്തിലധികം വരിക്കാരും ലില്ലിക്കുണ്ട്. കര്‍ഷക പ്രക്ഷോഭത്തിലേക്ക് ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നത് ആഹ്വാനവുമായി കഴിഞ്ഞ ഡിസംബറില്‍ 37 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ലില്ലി ടിക് ടോക്കില്‍ പങ്കുവച്ചിരുന്നു. സമാധാനപരമായി സമരം ചെയ്യാന്‍ എല്ലാവര്‍ക്കും അനുവാദമുണ്ടെന്നും അത് നഷ്ടപ്പെടുത്തരുതെന്നും കര്‍ഷകര്‍ക്ക് പിന്തുണ നല്‍കണമെന്നുമാണ് ലില്ലി ആ വീഡിയോയിലൂടെ ആവശ്യപ്പെട്ടത്.