ഇരുപത്തിയഞ്ചാമത് സാറ്റ്‌ലൈറ്റ് പുരസ്‌കാരത്തിനായുള്ള വിവിധ വിഭാഗങ്ങളിലെ നാമനിര്‍ദേശ പട്ടിക ഇന്‍റര്‍നാഷണല്‍ പ്രസ് അക്കാദമി പുറത്തുവിട്ടു. അന്താരാഷ്ട്ര മോഷന്‍ പിക്‌ചര്‍ വിഭാഗത്തില്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട സിനിമകളുടെ പട്ടികയില്‍ ലിജോ ജോസ് പെല്ലിശ്ശേരി സിനിമ ജെല്ലിക്കട്ടും ഇടം നേടി. ഒമ്പത് സിനിമകളാണ് ഈ വിഭാഗത്തില്‍ പുരസ്‌കാരത്തിനായി മത്സരിക്കുന്നത്. അനതര്‍ റൗണ്ട്, ടോവ്, എ സണ്‍, ടു ഓഫ് അസ്, ഐ ആം നോ ലോങര്‍ ഹിയര്‍, അറ്റ്ലാന്‍റിസ്, മൈ ലിറ്റില്‍ സിസ്റ്റര്‍, ലാ ലോറോണ എന്നിവയാണ് ഈ വിഭാഗത്തില്‍ മത്സരിക്കുന്ന മറ്റ് സിനിമകള്‍.
സാറ്റ്‌ലൈറ്റ് അവാർഡ് 2021 നാമനിര്‍ദേശ പട്ടികയില്‍ ഇടംനേടി ജെല്ലിക്കട്ട് - സാറ്റ്‌ലൈറ്റ് അവാർഡ് 2021 വാര്‍ത്തകള്‍
അന്താരാഷ്ട്ര മോഷന്‍ പിക്‌ചര്‍ വിഭാഗത്തിലാണ് ജെല്ലിക്കട്ട് മത്സരിക്കുന്നത്. ഈ വിഭാഗത്തില്‍ ആകെ ഒമ്പത് സിനിമകളാണ് മത്സരിക്കുന്നത്
നേരത്തെ ഒസ്‌കാര്‍ നോമിനേഷനും ജെല്ലിക്കട്ട് നേടിയിരുന്നു. ഒസ്‌കാറിനായി മത്സരിക്കുന്ന 93 സിനിമകളില്‍ ഒന്നാണ് ജെല്ലിക്കട്ട്. ഒസ്‌കാറിനായുള്ള അവസാന പട്ടികയിലേക്കുള്ള 15 സിനിമകളുടെ പേരുകള്‍ ഫെബ്രുവരി ഒമ്പത് പ്രഖ്യാപിക്കും. ഏപ്രില്‍ 25ന് ആണ് 93ആം ഒസ്‌കാര്‍ പുരസ്‌കാര വിതരണ ചടങ്ങ് നടക്കുക. ടൊറന്‍റോ ഇന്‍ര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലടക്കം ചിത്രം ഇതിനോടകം പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി കഴിഞ്ഞു. വിരണ്ടോടുന്ന ഒരു പോത്തും അതിനേ പിടി കൂടാന്‍ ഒരു നാട് മുഴുവന്‍ നടത്തുന്ന പരിശ്രമങ്ങളുമെല്ലാമാണ് ജെല്ലിക്കട്ട് സിനിമ പറയുന്നത്. ആന്‍റണി പെപ്പേ, ചെമ്പന്‍ വിനോദ് ജോസ് തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.