ആഷിക് അബു സിനിമാ ചിത്രീകരണം ആരംഭിക്കുന്നുവെന്ന് പ്രഖ്യാപിച്ചതിന് പിന്തുണയുമായി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും എത്തിയിരുന്നു. 'ഞാനൊരു സിനിമ പിടിക്കാന്‍ പോകുവാടാ ആരാടാ തടയാന്‍?' എന്ന് പോസ്റ്റ് ചെയ്‌തുകൊണ്ടും ആഷിക് ആബുവിന്‍റെ ഹാഗർ ചിത്രത്തിന്‍റെ പോസ്റ്റർ പങ്കുവെച്ചുകൊണ്ടുമാണ് പുതിയ സിനിമകളുടെ നിർമാണ തീരുമാനത്തെ അദ്ദേഹം അനുകൂലിച്ചത്. പുതിയ സിനിമകൾ ഉടൻ ചിത്രീകരണം ആരംഭിക്കരുതെന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍റെ അറിയിപ്പിനെതിരെ തന്‍റെ പുതിയ ചിത്രത്തിന്‍റെ നിർമാണം അടുത്ത മാസം ഒന്നാം തിയതി മുതൽ ആരംഭിക്കുമെന്ന് അറിയിച്ചുകൊണ്ട് പെല്ലിശ്ശേരി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. 'എ' എന്നാണ് ചിത്രത്തിന്‍റെ പേരെന്നും സംവിധായകൻ പങ്കുവെച്ച ഫസ്റ്റ് ലുക്കിലൂടെ വ്യക്തമാക്കുന്നു.
"ആരുണ്ട് തടയാനെന്ന്" ചോദിച്ച ലിജോ പുതിയ പടം പ്രഖ്യാപിച്ചു; 'എ' അടുത്ത മാസം തുടങ്ങും - എൽജെപി
പുതിയ സിനിമകൾ ഉടൻ ചിത്രീകരണം ആരംഭിക്കരുതെന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍റെ അറിയിപ്പിനെതിരെ തന്‍റെ പുതിയ ചിത്രത്തിന്‍റെ നിർമാണം ജൂലായ് ഒന്ന് മുതൽ ആരംഭിക്കുമെന്ന് ലിജോ ജോസ് പെല്ലിശ്ശേരി പ്രഖ്യാപിച്ചു.
സംവിധായകൻ മഹേഷ് നാരായണൻ ഫഹദ് ഫാസിലിനെ നായകനാക്കി 'സീ യു സൂൺ' ചിത്രീകരിക്കുന്നുവെന്ന് വാർത്ത വന്നതിന് പിന്നാലെയാണ് നിർമാതാക്കളുടെ സംഘടന എതിർപ്പ് പ്രകടിപ്പിച്ചത്. എന്നാൽ, ഹർഷാദിന്‍റെ സംവിധാനത്തിൽ 'ഹാഗർ' എന്ന ചിത്രത്തിന്‍റെ നിർമാണം അടുത്ത മാസം ആരംഭിക്കുമെന്നും പൃഥ്വിരാജ് ടൈറ്റിൽ റോളിലെത്തുന്ന 'വാരിയംകുന്നന്‍' അടുത്ത വർഷം തുടങ്ങുമെന്നും ആഷിക് അബു കഴിഞ്ഞ ദിവസങ്ങളിലായി പ്രഖ്യാപിച്ചു. ഇതിന് പിന്നാലെയാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ എ ചിത്രവും ജൂലായ് ഒന്നിന് ആരംഭിക്കുമെന്ന് അറിയിച്ച് ആരാധകരെ ഞെട്ടിച്ചത്.