പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഒരു രണ്ടാം ബാബരി മസ്ജിദ് താങ്ങാന്‍ ഈ രാജ്യത്തിന് ശേഷിയില്ലെന്ന് ലിജോ ഫേസ്ബുക്കില്‍ കുറിച്ചു. നേരത്തെയും നിയമത്തിനെതിരെ ലിജോ രംഗത്തുവന്നിരുന്നു.
നട്ടെല്ല് നിവരട്ടെ, ശബ്ദം ഉയരട്ടെ; പൗരത്വ ഭേദഗതി നിയമത്തിനെതിരെ ലിജോ ജോസ് പെല്ലിശ്ശേരി - സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി
ഒരു രണ്ടാം ബാബ‍്‍രി മസ്ജിദ് താങ്ങാന്‍ ഈ രാജ്യത്തിന് ശേഷിയില്ലെന്നാണ് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി ഫേസ്ബുക്കില്‍ കുറിച്ചത്
‘നട്ടെല്ല് നിവരട്ടെ, ശബ്ദം ഉയരട്ടെ, ഇത് അനീതിയാണ്. നാം രാജ്യം ഏല്‍പ്പിച്ചവര്‍ അത് കുട്ടിച്ചോറാക്കാന്‍ പോകുകയാണ്. ഒരു രണ്ടാം ബാബ‍്‍രി മസ്ജിദ് താങ്ങാന്‍ ഈ രാജ്യത്തിന് ശേഷിയില്ല’ ലിജോ ഫേസ്ബുക്കില്‍ കുറിച്ചു. ഇതിനോടകം നിരവധി താരങ്ങള്‍ പൗരത്വ ഭേദഗതി നിയമത്തില്‍ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. പ്രക്ഷോഭകരുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ലിജോയുടെ പ്രതികരണം.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് നേരെ പൊലീസ് നടത്തിയ അക്രമത്തിനെതിരെ കഴിഞ്ഞ ദിവസവും ലിജോ ഫേസ്ബുക്കില്‍ കുറിപ്പെഴുതിയിരുന്നു. മലയാള സിനിമാ മേഖലയില്‍ നിന്ന് നിയമത്തിനെതിരെ രംഗത്തെത്തുന്നവരുടെ പട്ടിക നീളുകയാണ്. പാര്‍വതി തിരുവോത്താണ് ആദ്യമായി പ്രതികരിച്ചത്. പിന്നീട് പൃഥിരാജ്, ഇന്ദ്രജിത്ത്, കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, റിമ കല്ലിങ്കല്‍, സണ്ണി വെയ്ന്‍ തുടങ്ങിയവരും നിലപാടുകളുമായി രംഗത്തെത്തി.