കേരളം

kerala

ETV Bharat / sitara

വളരെ പ്രിയപ്പെട്ടൊരാൾ... പ്രസാദിന്‍റെ വിയോഗത്തിൽ അനുശോചിച്ച് സംവിധായകരും താരങ്ങളും - prejesh sen mala parvathy

രജപുത്ര വിഷ്വൽ മീഡിയ യൂണിറ്റിന്‍റെ ലൈറ്റ്മാനായി പ്രവർത്തിച്ചിരുന്ന പ്രസാദ് ഷോക്കേറ്റ് കഴിഞ്ഞ ദിവസം അന്തരിച്ചു. ലോക്ക് ഡൗണിനെ തുടർന്ന് സിനിമാ പ്രവർത്തനങ്ങൾ നഷ്‌ടമായതോടെ മറ്റ് ജോലികൾ ചെയ്‌താണ് പ്രസാദ് ഉപജീവനമാർഗം കണ്ടെത്തിയത്.

prasad  വളരെ പ്രിയപ്പെട്ടൊരാൾ...  അപ്രതീക്ഷിത വിയോഗം  പ്രസാദിന്‍റെ മരണം  പ്രസാദ് മരണം  പ്രസാദ് സിനിമ ലൈറ്റ് ബോയ്  ഷോക്കേറ്റ് മരണം  ആൻഡ്രോയ്‌ഡ് കുഞ്ഞപ്പൻ സംവിധായകൻ രതീഷ് യു.കെ  പ്രജേഷ് സെൻ  Lightman prasad passed away  film personalities share condolence note  prasad malayalam cinema  pritviraj  mohanlal  mammootty prasad  mala parvathy prasad  prejesh sen mala parvathy  ratheesh uk prasad
പ്രസാദിന്‍റെ അപ്രതീക്ഷിത വിയോഗത്തിൽ അനുശോചനമറിയിച്ച് സംവിധായകരും താരങ്ങളും

By

Published : Aug 12, 2020, 6:10 PM IST

കൊവിഡ് കാലത്ത് മലയാള സിനിമയ്‌ക്ക് മറ്റൊരു നഷ്‌ടം കൂടി. നിരവധി മലയാള സിനിമകളിൽ ലൈറ്റ്മാനായി പ്രവർത്തിച്ച പ്രസാദ് ഷോക്കേറ്റ് അന്തരിച്ചു. രജപുത്ര വിഷ്വൽ മീഡിയ യൂണിറ്റിന്‍റെ ലൈറ്റ്മാനായി കഴിഞ്ഞ 17വർഷങ്ങളായി പയ്യന്നൂർ സ്വദേശിയായ പ്രസാദ് പ്രവർത്തിച്ചു വരികയായിരുന്നു. ലോക്ക് ഡൗണിനെ തുടർന്ന്, സിനിമാ മേഖലയും പ്രവർത്തനങ്ങളും നിശ്ചലമായതിനെ തുടർന്ന് മറ്റ് ജോലികൾ ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം കണ്ണൂർ ഏഴിമല നാവിക അക്കാദമിയിൽ താൽക്കാലിക ജോലി ചെയ്യുന്നതിനിടെ ഷോക്കേറ്റാണ് പ്രസാദ് അന്തരിച്ചത്. മോഹൻലാൽ, പൃഥ്വിരാജ്, മാലാ പാർവതി, അജു വർഗീസ്, സംവിധായകർ രതീഷ് യു.കെ, പ്രജേഷ് സെൻ തുടങ്ങി നിരവധി പ്രമുഖർ പ്രസാദിന്‍റെ വിയോഗത്തിൽ അനുശോചനമറിയിച്ചു.

"ലൈറ്റ് മാൻ പ്രസാദിന് ആദരാഞ്ജലികൾ," എന്ന് കുറിച്ചുകൊണ്ട് തങ്ങളുടെ പ്രിയപ്പെട്ട സഹപ്രവർത്തകന്‍റെ വേർപാടിൽ മോഹൻലാലും മമ്മൂട്ടിയും അനുശോചനമറിയിച്ചു.

നടൻ പൃഥ്വിരാജ് പ്രസാദിന്‍റെ നിര്യാണത്തിൽ നിത്യശാന്തി നേരുന്നുവെന്ന് സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

"കണ്ണിനകത്തേക്കു ഒരു മരണത്തെയും പോകാൻ വിട്ടിട്ടില്ല. ഇന്നലെവരെ.. കണ്ണീർ തടുക്കും. പുറത്തേക്കൊഴുക്കും. നീ പോയത് കണ്ണറിയാതെ ചങ്കു തുളച്ച്‌," എന്നാണ് ആൻഡ്രോയ്‌ഡ് കുഞ്ഞപ്പൻ സംവിധായകൻ രതീഷ് യു.കെ ഫേസ്‌ബുക്കിൽ കുറിച്ചത്.

"വളരെ പ്രിയപ്പെട്ടൊരാൾ... വെള്ളത്തിൽ ഒപ്പം നിന്നയാൾ... രജപുത്ര യൂണിറ്റിന്‍റെ ലൈറ്റ്മാൻ പയ്യന്നൂർ സ്വദേശി പ്രസാദേട്ടൻ പോയി. കണ്ണൂർ ഏഴിമല നാവിക അക്കാഡമിയിൽ വച്ച് ഷോക്കേറ്റായിരുന്നു മരണം. ആദരാഞ്ജലികൾ," ക്യാപ്‌റ്റൻ ചിത്രത്തിന്‍റെ സംവിധായകൻ പ്രജേഷ് സെൻ അനുശോചനക്കുറിപ്പിൽ എഴുതി.

"രജപുത്ര യൂണിറ്റിന്‍റെ ലൈറ്റ്മാൻ പ്രസാദ് അന്തരിച്ചു. കണ്ണൂർ ഏഴിമല നാവിക അക്കാദമിയിൽ വച്ച് ഷോക്കേറ്റായിരുന്നു മരണം. ആദരാഞ്ജലികൾ," നടി മാലാ പാർവതിയും അജു വർഗീസും ഫേസ്‌ബുക്കിൽ കുറിച്ചു.

ABOUT THE AUTHOR

...view details