മഹാനടിയ്‌ക്ക് ശേഷം ദുൽഖർ സൽമാൻ നായകനാകുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് 'ലെഫ്റ്റനന്‍റ് റാം'. വൈജയന്തി മൂവീസുമായി ദുൽഖർ വീണ്ടും കൈകോർക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ഗ്ലിമ്പ്‌സ് വീഡിയോ പുറത്തുവിട്ടു. ഇന്ന് യുവതാരത്തിന്‍റെ 35-ാം ജന്മദിനത്തോട് അനുബന്ധിച്ചാണ് വീഡിയോ റിലീസ് ചെയ്‌തത്.
ഹാപ്പി ബർത്ത്‌ഡേ ലെഫ്റ്റനന്‍റ് റാം എന്ന് കുറിച്ചുകൊണ്ട് അണിയറപ്രവർത്തകർ ഫസ്റ്റ് ഗ്ലിമ്പ്‌സ് പങ്കുവച്ചു. അറുപതുകളെ പശ്ചാത്തലമാക്കിയുള്ള ചിത്രത്തിൽ സൈനികനായാണ് ദുൽഖറിനെ അവതരിപ്പിക്കുന്നത്.
More Read: യുദ്ധത്തോടൊപ്പം എഴുതപ്പെട്ട ലഫ്‌റ്റനെന്‍റ് റാമിന്‍റെ പ്രണയകഥ: ദുൽഖറിന്‍റെ ബഹുഭാഷാ ചിത്രമൊരുങ്ങുന്നു
ലെഫ്‌റ്റനന്‍റ് റാം സംവിധാനം ചെയ്യുന്നത് ഹനു രാഘവപുടിയാണ്. യുദ്ധത്തോടൊപ്പം എഴുതപ്പെട്ട ലെഫ്‌റ്റനെന്‍റ് റാമിന്‍റെ കഥ എന്ന ടാഗ്‌ലൈനിലാണ് തെലുങ്ക് ചിത്രം ഒരുക്കുന്നത്. താരത്തിന്‍റെ കഴിഞ്ഞ ജന്മദിനത്തിലായിരുന്നു സിനിമ പ്രഖ്യാപിച്ചത്. വിശാല്‍ ചന്ദ്രശേഖറാണ് ചിത്രത്തിന്‍റെ സംഗീത സംവിധായകൻ. ദിവാകർ മണി ഛായാഗ്രഹണം നിർവഹിക്കുന്ന റൊമാന്‍റിക് ചിത്രത്തന്‍റെ കലാസംവിധായകൻ വൈഷ്‌ണവി റെഡ്ഡിയാണ്.