തമിഴ് കവിയും, മനുഷ്യാവകാശ പ്രവർത്തകയും സംവിധായികയുമായ ലീന മണിമേഖലൈയുടെ സ്വപ്നസംരഭമാണ് മാടത്തി. ചിത്രത്തിൽ 'പുതിരൈ വണ്ണരെന്ന' കീഴാള ജാതിയിൽ ജനിച്ചവരുടെ ജീവിതമാണ് തുറന്ന് കാണിക്കുന്നത്. പകൽ വെളിച്ചത്തിൽ ഉന്നത ജാതിക്കാരെ കാണാൻ പാടില്ലാത്ത, ചെയ്‌ത ജോലിക്ക് കൃത്യമായി കൂലി ലഭിക്കാത്ത, നിരന്തരം മേലാളന്മാരുടെ ശാരീരിക പീഡനങ്ങൾക്ക് ബലിയാടാകുന്നവരുടെ ജീവിതം.
ചിത്രത്തിന്‍റെ ട്രെയിലര്‍ മലയാളത്തിലെ പ്രമുഖരായ സിനിമ പ്രവര്‍ത്തകരുടെ സോഷ്യല്‍മീഡിയ പേജുകള്‍ വഴി റിലീസ് ചെയ്തു. 'ഒന്നുമല്ലാത്തോർക്ക് ദൈവങ്ങളില്ല. അവർ തന്നെ അവരുടെ ദൈവങ്ങൾ' എന്ന ടാഗ് ലൈനോടെയാണ് ചിത്രം റിലീസിന് തയ്യാറെടുക്കുന്നത്. കരുവാച്ചി ഫിലിംസിന്‍റെ ബാനറില്‍ ലീന മണിമേഖലൈ തന്നെ നിര്‍മിച്ച ചിത്രം ജൂണ്‍ 24ന് ഒടിടി പ്ലാറ്റ്‌ഫോമായ നീസ്ട്രീം വഴി റിലീസ് ചെയ്യും.
നേരത്തെ ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്റര്‍ നടി പാര്‍വതി പുറത്തുവിട്ടിരുന്നു. താഴ്‌ന്ന ജാതിയിൽ പിറന്നുവെന്ന പേരിൽ മൃഗതുല്യമായി കാട്ടിൽ ജീവിക്കുന്ന സുടലിയു വേണിയുടെയും കൗമാരക്കാരിയായ യോസനയുടെയും കഥയാണ് മാടത്തി.
തങ്ങളുടെ മകളുടെ വളർച്ചയെ ഭയപ്പാടോടെ വീക്ഷിക്കുകയും അവളെ സംരക്ഷിക്കാൻ പാടുപെടുകയും ചെയ്യുന്ന മാതാപിതാക്കളെയുമാണ് ചിത്രത്തിലൂടെ വരച്ച് കാട്ടുന്നത്. ഗോഡസ്സസ്, സെങ്കടല്‍ ദി ഡെഡ് സീ, മൈ മിറര്‍ ഈസ് ദി ഡോര്‍, വൈറ്റ് വാന്‍ സ്റ്റോറീസ്, ഈസ് ഇറ്റ് ടൂ മച്ച് ടു ആസ്‌ക് എന്നിവയാണ് ലീനയുടെ മറ്റ് പ്രധാന സൃഷ്ടികള്‍.
മാടത്തിയുടെ അണിയറയില്‍