2020ൽ മലയാളസിനിമക്ക് നഷ്‌ടപ്പെട്ട പ്രതിഭയായിരുന്നു സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന സച്ചി. സച്ചിയുടെ ഭാര്യ സിജി അദ്ദേഹത്തിനായി പാടിയ ഗാനം പങ്കുവച്ചിരിക്കുകയാണ് സംവിധായിക ആയിഷ സുല്‍ത്താന. തന്‍റെ വിവാഹ വാർഷികത്തിലാണ് സിജി അദ്ദേഹത്തിനൊപ്പമുള്ള നിമിഷങ്ങൾ വീഡിയോയാക്കി അതിന് തന്‍റെ ശബ്‌ദത്തിൽ ഗാനം ആലപിച്ച് ഓർമ പങ്കുവച്ചത്.
'ഇതെന്‍റെ സിജി ചേച്ചി പാടിയതാണ്. ഭൂമിയിൽ നിന്നും ആരും ഒരിക്കലും നമ്മെ വിട്ട് പോവില്ല... അവരുടെ ഓർമകൾ അവർ ചെയ്ത കർമങ്ങൾ ഇന്നും നമ്മൾ ഓർക്കുന്നുണ്ടെങ്കിൽ ഒന്നുറപ്പിച്ചോ അവർ പറയാൻ ബാക്കി വെച്ച കാര്യങ്ങൾ ഇനിയും ഒരുപാട് ഉണ്ട്, ആ തിരിച്ചറിവ് ഒരാളിൽ ഉണ്ടാവുമ്പോൾ ആണ് ആ ബാക്കി വെച്ച കർമങ്ങൾ ഏറ്റെടുത്ത് ചെയ്യാനുള്ള ശക്തി നമ്മിൽ ഉണ്ടാക്കി എടുക്കുന്നത്.