ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമയാണ് ജെയിംസ് ബോണ്ട് പരമ്പര. പുതിയ ജെയിംസ് ബോണ്ട് സിനിമ ഒരുങ്ങുകയാണ്. ഡാനിയല്‍ ക്രേയ്‍ഗ് ആണ് ചിത്രത്തില്‍ ജെയിംസ് ബോണ്ട് ആയി അഭിനയിക്കുന്നത്. പരമ്പരയിലെ അടുത്ത സിനിമയില്‍ ജെയിംസ് ബോണ്ട് ആയിരിക്കില്ല, പകരം നായികയാകും പ്രധാന കഥാപാത്രമായി ഉണ്ടാകുക എന്നാണ് റിപ്പോര്‍ട്ട്.
ജെയിംസ് ബോണ്ട്; ചരിത്രം തിരുത്താൻ ലഷന ലിഞ്ച് - lashana lynch
ലഷന ലിഞ്ച് ആയിരിക്കും പുതിയ ദൗത്യവുമായി എത്തുക. ബോണ്ടിന്‍റെ ഐക്കോണിക് കോഡ് നമ്പര്‍ അടുത്ത തവണ കൈമാറുക യുവതാരത്തിനായിരിക്കും.
ജെയിംസ് ബോണ്ട്; ചരിത്രം തിരുത്താൻ ലഷന ലിഞ്ച്
ബോണ്ടിന്‍റെ ഐക്കോണിക് കോഡ് നമ്പര്‍ അടുത്ത തവണ കൈമാറുക യുവതാരത്തിനായിരിക്കും. ലഷന ലിഞ്ച് ആയിരിക്കും പുതിയ ദൗത്യവുമായി എത്തുക. ക്യാപ്റ്റൻ മാര്‍വലില്‍ എയര്‍ഫോഴ്‍സ് പൈലറ്റായി പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റിയ താരമാണ് ലഷന. ലഷന നായികയായാല്‍ ജെയിംസ് ബോണ്ട് പരമ്പരയിലെ ചരിത്രമാകും മാറുക. ആദ്യമായി ഒരു സ്‍ത്രീ കേന്ദ്രകഥാപാത്രം ആകുന്നുവെന്ന് മാത്രമല്ല കറുത്ത വര്‍ഗക്കാരി പ്രധാന കഥാപാത്രമായി എത്തുന്നുവെന്ന പ്രത്യേകതയുമുണ്ടാകും.