കേരളം

kerala

ETV Bharat / sitara

നിഗൂഢതകള്‍ നിറച്ച് ലാല്‍ബാഗ് ട്രെയിലര്‍ - LALBAGH Official Trailer

പൈസാ പൈസാ എന്ന ചിത്രത്തിന് ശേഷം പ്രശാന്ത് മുരളി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലാല്‍ ബാഗ്

mamtha mohandas  നിഗൂഢതകള്‍ നിറച്ച് ലാല്‍ബാഗ് ട്രെയിലര്‍  ലാല്‍ബാഗ് ട്രെയിലര്‍  പ്രശാന്ത് മുരളി സംവിധാനം  നടി മംമ്ത മോഹന്‍ദാസ് ലാല്‍ബാഗ്  LALBAGH Official Trailer  LALBAGH Official Trailer | Mamtha Mohandas
നിഗൂഢതകള്‍ നിറച്ച് ലാല്‍ബാഗ് ട്രെയിലര്‍

By

Published : May 29, 2020, 8:30 PM IST

വീണ്ടും ത്രില്ലര്‍ സ്വഭാവമുള്ള ചിത്രവുമായി എത്തുകയാണ് നടി മംമ്ത മോഹന്‍ദാസ്. പ്രശാന്ത് മുരളി പത്മനാഭന്‍ സംവിധാനം ചെയ്തിരിക്കുന്ന ലാല്‍ ബാഗിന്‍റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്‍റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. ബെംഗളൂരുവില്‍ ജോലി നോക്കുന്ന മലയാളി നഴ്‍സിന്‍റെ വേഷത്തിലാണ് മംമ്തയുടെ കഥാപാത്രം എത്തുന്നത്. നിഗൂഢതകള്‍ ഒളിപ്പിച്ചിട്ടുള്ള ട്രെയിലര്‍ ഏറെ പ്രതീക്ഷയാണ് പ്രേക്ഷകര്‍ക്ക് നല്‍കുന്നത്.

രാഹുല്‍ മാധവ്, സിജോയ് വര്‍ഗീസ്, നേഹ സക്സേന, നന്ദിനി റായ്, രാഹുല്‍ ദേവ് ഷെട്ടി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പൈസാ പൈസാ എന്ന ചിത്രത്തിന് ശേഷം പ്രശാന്ത് മുരളി ഒരുക്കുന്ന ചിത്രം കൂടിയാണ് ലാല്‍ ബാഗ്. മംമ്തയുടെതായി അവസാനമായി തിയേറ്ററുകളിലെത്തിയ ടൊവിനോ ചിത്രം ഫോറന്‍സിക്കും ഒരു ത്രില്ലര്‍ ചിത്രമായിരുന്നു. രാഹുല്‍ രാജാണ് സംഗീതം, ആന്‍റണി ജോയാണ് ഛായാഗ്രഹണം.

ABOUT THE AUTHOR

...view details