കഴിഞ്ഞവര്‍ഷം അവസാനത്തോടെ തിയേറ്ററുകളിലെത്തി മികച്ച വിജയം നേടിയ ആസിഫ് അലി ചിത്രമായിരുന്നു കെട്ട്യോളാണെന്‍റെ മാലാഖ. സിനിമ കണ്ടിറങ്ങിയവരെല്ലാം സിനിമയിലെ കേന്ദ്രകഥാപാത്രം സ്ലീവാച്ചനെ അവിസ്മരണീയമാക്കിയ ആസിഫ് അലിയെ അഭിനന്ദങ്ങള്‍ക്കൊണ്ട് മൂടി. വലിയ ആളും ആരവും ഇല്ലാതെ തിയേറ്ററുകളിലെത്തിയ ചിത്രം മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് പ്രേക്ഷക ഹൃദയങ്ങളിലേക്ക് ചേക്കേറിയത്. കുടുംബ പശ്ചാത്തലത്തില്‍ സാമൂഹിക പ്രസക്തിയുളള ഒരു പ്രമേയമാണ് സിനിമ ചര്‍ച്ചചെയ്തത്.
സ്ലീവാച്ചന്‍ നിന്‍റെ കരിയര്‍ ബെസ്റ്റ്; ആസിഫ് അലിക്ക് അഭിനന്ദനങ്ങളുമായി ലാല്‍ ജോസ് - Lal Jose
കുടുംബ പശ്ചാത്തലത്തില്‍ സാമൂഹിക പ്രസക്തിയുളള ഒരു പ്രമേയമാണ് കെട്ട്യോളാണെന്‍റെ മാലാഖ ചര്‍ച്ചചെയ്തത്
ഇപ്പോള്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്കും നായകന്‍ ആസിഫ് അലിക്കും അഭിനന്ദനങ്ങളുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ ലാല്‍ ജോസ്. 'അല്‍പം വൈകിയെങ്കിലും കെട്ട്യോളാണെന്‍റെ മാലാഖ കണ്ടു. ഒരു പുതിയ സംവിധായകന്‍ വരവറിയിച്ചിരിക്കുന്നു... ഒരു എഴുത്തുകാരനും... ആസിഫ് ഇത് നിന്‍റെ കരിയര്‍ ബെസ്റ്റാണ്. നിസാം ബഷീറിനും അജി പീറ്റര്‍ തങ്കത്തിനും ആശംസകള്‍' ലാല്‍ ജോസ് ഫേസ്ബുക്കില്‍ കുറിച്ചു.
ചിത്രത്തില്‍ സ്ലീവാച്ചന്‍റെ ഭാര്യ റിന്‍സിയെ അവതരിപ്പിച്ചത് വീണ നന്ദകുമാറാണ്. മാജിക്ക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ബേസില്‍ ജോസഫ്, ജാഫര്‍ ഇടുക്കി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തിയത്.