കേരളം

kerala

ETV Bharat / sitara

പുതിയ സിനിമ പ്രഖ്യാപിച്ച് ലാല്‍ ജോസ്, 'മ്യാവൂ'വില്‍ കേന്ദ്രകഥാപാത്രങ്ങള്‍ സൗബിനും മംമ്തയും - malayalam movie meow

ഡോ. ഇഖ്ബാൽ കുറ്റിപ്പുറമാണ് തിരക്കഥ ഒരുക്കുന്നത്. അറബിക്കഥ, ഡയമണ്ട് നെക്‌ലസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഗള്‍ഫ് പശ്ചാത്തലമാക്കി ലാല്‍ജോസ് ഒരുക്കുന്ന ചിത്രമാണിത്

ലാല്‍ ജോസ് മ്യാവൂ  സൗബിന്‍ ഷാഹിര്‍ മംമ്ത മോഹന്‍ദാസ്  ലാല്‍ ജോസ് സിനിമകള്‍  ലാല്‍ ജോസ് വാര്‍ത്തകള്‍  lal jose new movie meow  malayalam movie meow  mamtha mohandas soubin shahir
പുതിയ സിനിമ പ്രഖ്യാപിച്ച് ലാല്‍ ജോസ്, മാവ്യൂവില്‍ കേന്ദ്രകഥാപാത്രങ്ങള്‍ സൗബിനും മംമ്തയും

By

Published : Dec 19, 2020, 9:18 PM IST

പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ് മലയാളത്തിന് പ്രിയപ്പെട്ട സംവിധായകന്‍ ലാല്‍ ജോസ്. മ്യാവൂ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. സൗബിന്‍ ഷാഹിറും, മംമ്ത മോഹന്‍ദാസുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നത്. ഡോ. ഇഖ്ബാൽ കുറ്റിപ്പുറമാണ് തിരക്കഥ ഒരുക്കുന്നത്. സിനിമയുടെ ഭാഗമാകുന്നതിന്‍റെ സന്തോഷം മംമ്ത മോഹന്‍ദാസും സോഷ്യല്‍മീഡിയ വഴി പങ്കുവെച്ചു.

ആലുവക്കാരനായ ദസ്തഗീറിന്‍റെയും ഭാര്യയുടെയും കഥയാണ് ചിത്രം പറയുന്നത്. സുഹൈല്‍ കോയ ഗാനരചനയും ജസ്റ്റിന്‍ വര്‍ഗീസ് സംഗീതവും അജ്‌മല്‍ ബാബു ഛായാഗ്രണവും നിര്‍വഹിക്കുന്ന ചിത്രം പൂര്‍ണമായും റാസല്‍ ഖൈമ കേന്ദ്രമാക്കിയാണ് ഒരുക്കുന്നത്. അറബിക്കഥ, ഡയമണ്ട് നെക്‌ലസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഗള്‍ഫ് പശ്ചാത്തലമാക്കി ലാല്‍ജോസ് ഒരുക്കുന്ന ചിത്രമാണിത്.

ബിജു മേനോന്‍ ചിത്രം 'നാല്‍പത്തിയൊന്നിന്' ശേഷം ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സലിംകുമാര്‍, ഹരിശ്രീ യൂസഫ് എന്നിവര്‍ക്കൊപ്പം മൂന്ന് കുട്ടികളും നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.

ABOUT THE AUTHOR

...view details