കേരളം

kerala

ETV Bharat / sitara

അസിസ്റ്റന്‍റ് ഡയറക്ടറുടെ ആദ്യ സ്വതന്ത്ര സംവിധാന സംരഭത്തിന് ആശംസകളുമായി ലാല്‍ ജോസ് - Lal Jose congratulates the Assistant Director

ആയിഷ സുല്‍ത്താനയാണ് ഫ്ളഷ് എന്ന ചിത്രം സംവിധാനം ചെയ്ത് സ്വതന്ത്ര സംവിധായികയാകുന്നത്. ആയിഷ സുല്‍ത്താനക്ക് ആശംസകള്‍ അറിയിച്ച് മനോഹരമായ ഒരു കുറിപ്പും ഒപ്പം ചിത്രത്തിന്‍റെ പോസ്റ്ററും ലാല്‍ ജോസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു

ലാല്‍ ജോസ്  ആയിഷ സുല്‍ത്താന  Lal Jose congratulates the Assistant Director  Lal Jose
അസിസ്റ്റന്‍റ് ഡയറക്ടറുടെ ആദ്യ സ്വതന്ത്ര സംവിധാന സംരഭത്തിന് ആശംസകളുമായി ലാല്‍ ജോസ്

By

Published : Aug 15, 2020, 6:38 PM IST

നിരവധി ഹിറ്റുകള്‍ മലയാളിക്ക് സമ്മാനിച്ച സംവിധായകനാണ് ലാല്‍ ജോസ്. കമലിന്‍റെ സംവിധാന സഹായിയായിട്ടായിരുന്നു ലാല്‍ ജോസിന്‍റെ സിനിമാ ജീവിതം ആരംഭിച്ചത്. പിന്നീട് ഒരു മറവത്തൂര്‍ കനവ് സംവിധാനം ചെയ്ത് സ്വതന്ത്ര സംവിധായകനാവുകയായിരുന്നു ലാല്‍ ജോസ്. ഇപ്പോള്‍ അദ്ദേഹം തന്‍റെ അസിസ്റ്റന്‍റ് ഡയറക്ടര്‍ സ്വതന്ത്ര സംവിധായകനാകുന്നതിന്‍റെ സന്തോഷം പങ്കുവെക്കുകയാണ്. ആയിഷ സുല്‍ത്താനയാണ് ഫ്ളഷ് എന്ന ചിത്രം സംവിധാനം ചെയ്ത് സ്വതന്ത്ര സംവിധായികയാകുന്നത്. ആയിഷ സുല്‍ത്താനക്ക് ആശംസകള്‍ അറിയിച്ച് മനോഹരമായ ഒരു കുറിപ്പും ഒപ്പം ചിത്രത്തിന്‍റെ പോസ്റ്ററും ലാല്‍ ജോസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.

'എന്‍റെ സംവിധാന സഹായിയായി എത്തിയ ഒരാള്‍ കൂടി സ്വതന്ത്ര സൃഷ്ടിയുമായെത്തുന്നു. ഇക്കുറി ഒരു പെണ്‍കുട്ടിയാണ്. ആയിഷ സുല്‍ത്താനയെന്ന ലക്ഷദ്വീപുകാരി. ആയിഷയുടെ ചിത്രം ഫ്ളഷിന്‍റെ പോസ്റ്റര്‍ ഏറെ സന്തോഷത്തോടെ പങ്കുവക്കുന്നു. കാഴ്ചയില്‍ കടല്‍ പോലെ ആകെ ഇളകി മറിയുമെങ്കിലും മനസിന്‍റെ ആഴങ്ങളില്‍ ആഴി പോലെ ശാന്തത സൂക്ഷിക്കുന്നവരാണ് എനിക്കറിയുന്ന സ്ത്രീകളധികവും... പെണ്ണുടലില്‍ ഒരു കടല്‍ ശരീരം കണ്ടെത്തിയ ആര്‍ട്ടിസ്റ്റിന് അഭിനന്ദനങ്ങള്‍. ആയിഷയുടെ സംരഭത്തില്‍ ലക്ഷദ്വീപ് ഭരണകൂടവും കൈകോര്‍ക്കുന്നുണ്ട്.... എവര്‍ക്കും ആശംസകള്‍' ലാല്‍ ജോസ് കുറിച്ചു.

ആര്‍ജെ, വിജെ, മോഡലിങ് എന്നീ രംഗങ്ങളിലും ആയിഷ പ്രവര്‍ത്തിച്ചിരുന്നു. കോസ്റ്റ്യൂം ഡിസൈനര്‍ സ്‌റ്റെഫി സേവ്യര്‍ ഗീതു മോഹന്‍ദാസിനെതിരെ ആരോപണം ഉന്നയിച്ചപ്പോള്‍ നിലപാടുകള്‍ തുറന്ന് പറഞ്ഞ് ആയിഷ ശ്രദ്ധ നേടിയിരുന്നു.

ABOUT THE AUTHOR

...view details