ലാലും മകനും സംവിധായകനുമായ ജീൻ പോൾ ലാലും ചേർന്ന് ഒരുക്കുന്ന പുതിയ ചിത്രം സുനാമിയിലെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു. "ആരാണ്" എന്ന ലിറിക്കൽ ഗാനമാണ് ഇന്ന് വാലന്‍റൈൻ ദിനത്തോടനുബന്ധിച്ച് പുറത്തിറങ്ങിയത്. യക്‌സന്‍ ഗാരി പെരേരയും നേഹ എസ്. നായരും ചേര്‍ന്നാണ് ഗാനത്തിന്‍റെ ഈണം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ലാലാണ് വരികൾ രചിച്ചിരിക്കുന്നത്. നേഹ എസ്. നായരും കേശവ് വിനോദും ചേര്‍ന്നാണ് ഗാനം ആലപിച്ചിട്ടുള്ളത്.
ലാൽ, ലാൽ ജൂനിയർ ചിത്രം 'സുനാമി'യിലെ ഗാനം പുറത്തുവിട്ടു - tsunami film song news
സംവിധായകനും നടനുമായ ലാലും മകൻ ലാൽ ജൂനിയറും സംവിധാനം ചെയ്യുന്ന സുനാമിയിലെ ലിറിക്കൽ വീഡിയോ പുറത്തുവിട്ടു.
ലാൽ, ലാൽ ജൂനിയർ ചിത്രം സുനാമിയിലെ ഗാനം പുറത്തുവിട്ടു
അജു വർഗീസ്, ബാലു വർഗീസ്, മുകേഷ്, ഇന്നസെന്‍റ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ലാൽ തന്നെയാണ്. അലക്‌സ് ജെ. പുള്ളിക്കലാണ് ഛായാഗ്രഹകൻ. രതീഷ് രാജാണ് എഡിറ്റിങ്. ലോക്ക് ഡൗണിൽ ചിത്രീകരണം നിർത്തിവച്ച ചിത്രത്തിന്‍റെ ഷൂട്ടിങ് കഴിഞ്ഞ ജൂൺ മാസം വീണ്ടും ആരംഭിച്ചിരുന്നു.